KERALA

ചാൻസലറെ മാറ്റാൻ ബില്‍; ഓർഡിനൻസ് അസാധു

ദ ഫോർത്ത് - തിരുവനന്തപുരം

സർവകലാശാലകളുടെ ചാൻസലർ പദവിയില്‍ നിന്ന് ഗവർണറെ മാറ്റുന്നതിന് സംസ്ഥാന സർക്കാർ ബില്‍ കൊണ്ടുവരും. അടുത്ത മാസം അഞ്ച് മുതല്‍ നിയമസഭാ സമ്മേളനം ചേരാന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. ഈ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം. ബില്‍ അവതരിപ്പിക്കുന്നതോടെ സർക്കാർ തയ്യാറാക്കിയ ഓർഡിനൻസ് അസാധുവാകും.

ചാൻസലർ പദവിയില്‍ നിന്ന് ഗവർണറെ മാറ്റുന്നതിന് ഓർഡിനൻസ് പാസാക്കി അയച്ചിരുന്നു. എന്നാല്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓർഡിനന്‍സില്‍ ഒപ്പിട്ടിട്ടില്ല. ഓർഡിനൻസ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്നാണ് ഗവർണർ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഓർഡിനൻസ് അസാധുവാക്കി പകരം ബില്‍ അവതരിപ്പിച്ച് നിയമമാക്കാൻ സര്‍ക്കാര്‍ ആലോചിക്കുന്നത്.

'ഹിന്ദു മതം ഇന്ത്യയുടെ അടിസ്ഥാനം'; മോദിയുടെ പരാമർശങ്ങളെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ മറുപടി

രാജി സ്വീകരിച്ചില്ല; അരവിന്ദ് കെജ്‍രിവാളിന് വീണ്ടും കത്തയച്ച് ഡൽഹി മുൻ മന്ത്രി

നിശബ്ദ കൊലയാളിയായ രക്തസമ്മര്‍ദം; ശ്രദ്ധിക്കാം ഈ ഏഴ് ലക്ഷണങ്ങള്‍

അഞ്ച് ദിവസത്തേക്ക് മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

ഗാസയിലെ മുൻ ഇന്ത്യൻ സൈനികന്റെ കൊലപാതകം: പിന്നിൽ ഇസ്രയേലെന്ന് സൂചന നൽകി യുഎൻ