ajaymadhu
ajaymadhu
KERALA

താഴത്തങ്ങാടിയില്‍ കരുത്ത് തെളിയിച്ച് നടുഭാഗം ചുണ്ടന്‍

വെബ് ഡെസ്ക്

താഴത്തങ്ങാടിയില്‍ നടന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ അഞ്ചാം മത്സരത്തില്‍ ജലരാജാവായി നടുഭാഗം ചുണ്ടന്‍. ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ വീയപുരം ചുണ്ടനാണ് രണ്ടാമത്. മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ മൂന്നാമതായും ഫിനിഷ് ചെയ്തു.

ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ കഴിഞ്ഞ മത്സരങ്ങില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്റെ ആധിപത്യമായിരുന്നെങ്കില്‍, താഴത്തങ്ങാടി സാക്ഷ്യം വഹിച്ചത് നടുഭാഗത്തിന്റെ കുതിപ്പിനാണ്. യുബിസി കൈനകരിയുടെ തുഴക്കാര്‍ നടുഭാഗത്തിന്റെ കുതിപ്പിന് ശരവേഗം നല്‍കി. തുഴപ്പാടുകളുടെ വ്യത്യാസത്തില്‍ വീയപുരത്തെ പിന്നിലാക്കിയാണ് നടുഭാഗം കരുത്ത് കാട്ടിയത്.

നവംബര്‍ 14 ന് ആലപ്പുഴയിലെ പുളിങ്കുന്നിലാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ആറാം മത്സരം. ഡിസംബര്‍ 9 ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തോടെയാണ് മത്സരങ്ങള്‍ക്ക് സമാപനം കുറിക്കുക.

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

വിഷാംശം: അരളിക്കൊപ്പം അപകടകാരികള്‍ വേറെയും, മഴക്കാലത്ത് ശ്രദ്ധിക്കണം

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്