KERALA

ചാണ്ടി ഉമ്മന്റെ ഇടതുവശത്ത് ബിജെപി കൗണ്‍സിലര്‍, വലതുവശത്ത് സിപിഎം വനിതാ പഞ്ചായത്ത് അംഗം; സൈബറിടത്ത് പോര് രൂക്ഷം

വെബ് ഡെസ്ക്

പുതുപ്പള്ളിയുടെ പുതു എംഎല്‍എ ചാണ്ടി ഉമ്മന്‍ തിരുവനന്തപുരത്ത് നടത്തിയ ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ട് സിപിഎം-കോണ്‍ഗ്രസ് പോര് സോഷ്യല്‍ മീഡിയയില്‍ രൂക്ഷം. തിരുവനന്തപുരം ചെങ്കല്‍ ക്ഷേത്രത്തില്‍ ഇന്നലെ വൈകിട്ട് ചാണ്ടി ഉമ്മന്‍ ദര്‍ശനം നടത്താന്‍ എത്തിയിരുന്നു. ഇതിന്റെ ഒരു ചിത്രമാണ് സിപിഎം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചത്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി വനിത കൗണ്‍സിലര്‍ ആശാനാഥായിരുന്നു ചാണ്ടി ഉമ്മന്റെ ഇടതുവശത്ത് ഉണ്ടായിരുന്നത്‌

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി വനിത കൗണ്‍സിലര്‍ ആശാനാഥായിരുന്നു ചാണ്ടി ഉമ്മന്റെ ഇടതുവശത്ത് ഉണ്ടായിരുന്നത്‌. ഈ ചിത്രത്തിനൊപ്പമാണ് ചാണ്ടി ഉമ്മനുമൊത്ത് ദര്‍ശ്ശനം നടത്തുന്ന ഈ വനിതയെ നിങ്ങള്‍ക്ക് അറിയില്ലെ, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി നേതാവ് ആശാനാഥാണ്. ബിജെപിയുടെ 5000 വോട്ട് കുറഞ്ഞത് എങ്ങനെയെന്ന് മനസിലായില്ലേ എന്നായിരുന്നു ചിത്രത്തിനൊപ്പം പ്രചരിച്ച ക്യാപ്ഷന്‍. സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ ഈ പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.

ചാണ്ടി ഉമ്മന്റെ ചിത്രം ക്രോപ്പ് ചെയ്തത് ആണെന്നും മുഴുവന്‍ ചിത്രവും കാണൂ എന്ന ക്യാപ്ഷനോട് ചില ചിത്രങ്ങളടങ്ങിയതാണ് രാഹുലിന്റെ പോസ്റ്റ്. അതില്‍ ഒരു ചിത്രത്തില്‍ ക്ഷേത്രദര്‍ശനത്തിനിനെത്തി. ചാണ്ടിയുടെ ഇടതുവശത്ത് സിപിഎം ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്. പ്രേമും ഉണ്ട്.

സിപിഎം പ്രചരിപ്പിക്കുന്ന ലോജിക്ക് വച്ചാണെങ്കില്‍ സിപിഎമ്മിന്റെ 12000 വോട്ട് കുറഞ്ഞത് എങ്ങനെയാണെന്നു ധാരണയാകും എന്നാണ് രാഹുലിന്റെ മറുപടി. ചാണ്ടിക്ക് കൈ കൊടുക്കുന്ന സിപിഎം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോജിന്റെ ചിത്രവും പോസ്റ്റിനൊപ്പം ഉണ്ട്.

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്