കെ ടി ജലീൽ
കെ ടി ജലീൽ 
KERALA

'തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല'; കെ കെ ശൈലജയ്ക്ക് പരോക്ഷ മറുപടിയുമായി ജലീൽ

വെബ് ഡെസ്ക്

നിയമസഭയിലെ കെ കെ ശൈലജ എംഎല്‍എയുടെ പരാമർശത്തിന് പരോക്ഷ മറുപടിയുമായി കെ ടി ജലീല്‍. തലപോയാലും ഒരാളെയും കുഴപ്പത്തിലാക്കില്ലെന്നും 101 ശതമാനവും തന്നെ വിശ്വസിക്കാമെന്നുമാണ് കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്. കശ്മീർ പരാമർശത്തിൽ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തതിനൊപ്പമാണ് കുറിപ്പ്.

ലോകായുക്ത നിയമഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന് നിയമസഭയില്‍ പ്രസംഗിക്കുന്നതിനിടെയുണ്ടായ കെ കെ ശൈലജയുടെ ആത്മഗതം ചർച്ചയായിരുന്നു. കെ ടി ജലീല്‍ സംസാരിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ മൈക്ക് ഓണ്‍ ആണെന്ന് ശ്രദ്ധിക്കാതെ 'ഇയാള് നമ്മളെ കുഴപ്പത്തിലാക്കും' എന്നായിരുന്നു പരാമർശം.

എന്നാൽ പരാമർശം ചർച്ചയായതോടെ കെ കെ ശൈലജ ഫേസ്ബുക്കിൽ വിശദീകരണക്കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ബിൽ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിക്കുന്നതിനിടെ കെ ടി ജലീൽ ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റിൽ ഇരിക്കുമ്പോൾ, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സജി ചെറിയാനോട് പറഞ്ഞ വാചകം തെറ്റിദ്ധരിപ്പിക്കുന്ന വിധം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു കെ കെ ശൈലജയുടെ വിശദീകരണം.

ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധിയെ തുടർന്നാണ് കെ ടി ജലീൽ പിണറായി സർക്കാരിന്റെ കഴിഞ്ഞ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. ലോകായുക്ത ഭേദഗതി ബില്ലിൽ സഭയിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണുയർത്തിയത്. അഴിമതി കേസിൽ ജനപ്രതിനിധികൾ കുറ്റക്കാരെന്ന് തെളിഞ്ഞാൽ അവരെ നീക്കാനുള്ള ലോകായുക്തയുടെ അധികാരം റദ്ദാക്കുന്നതാണ് ലോകായുക്ത ഭേദഗതി ബിൽ. വീണ്ടും ഹിയറിങ് നടത്തി ലോകായുക്ത വിധി സർക്കാരിന് തള്ളാമെന്നതാണ് എതിർപ്പിനാധാരം. സാധാരണ പൗരന് ലഭിക്കേണ്ട നീതി ലോകായുക്ത തനിക്ക് നിഷേധിച്ചെന്ന് കെ ടി ജലീൽ ചൊവ്വാഴ്ച സഭയിൽ പറഞ്ഞിരുന്നു. തന്റെ ഭാഗം വിശദീകരിക്കാൻ അവസരം നൽകിയില്ലെന്നും ജലീൽ കൂട്ടിച്ചേർത്തു.

ഭീമ കൊറേഗാവ് കേസ്: മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം

വാട്ടർതീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; കേന്ദ്ര സർവകലാശാല അധ്യാപകൻ ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ

ചബഹർ തുറമുഖ നടത്തിപ്പിനായുള്ള ഇന്ത്യ- ഇറാൻ കരാർ: ഉപരോധ ഭീഷണിയുമായി അമേരിക്ക; പിന്നിലെന്ത്?

'വഴക്ക്' വിവാദം പുതിയതലത്തിലേക്ക്; സിനിമ ഫേസ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍

'ഏഴ് വിമാനത്താവളങ്ങള്‍ മോദി അദാനിക്ക് നല്‍കി, എത്ര ടെമ്പോ ലഭിച്ചു?'; അന്വേഷണത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി