KERALA

മരണത്തിനുശേഷവും രക്ഷകനായി രഞ്ജിത്ത്; തീയണയ്ക്കുന്നതിനിടെ മരിച്ച ഫയർമാന്റെ കണ്ണുകള്‍ ദാനം ചെയ്യും

വെബ് ഡെസ്ക്

തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്നുസംഭരണ കേന്ദ്രത്തിൽ തീയണയ്ക്കുന്നതിനിടെ മരിച്ച ഫയർമാൻ ജെ എസ് രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ കിംസ് ആശുപത്രിയിൽ പൂർത്തിയായി. ബന്ധുക്കൾ സമ്മതപത്രം ഒപ്പിട്ടുനൽകിയതോടെ ദാനം ചെയ്യുന്നതിനായി കണ്ണുകൾ ശേഖരിച്ചു.

തീയണയ്ക്കുന്നതിനായി വെന്റിലേഷന്‍ ഒരുക്കുന്നതിന് കെട്ടിടത്തിന്റെ ഷട്ടര്‍ ഇടിച്ച് തകര്‍ക്കുന്നതിനിടെ ഉയരം കൂടിയ ചുമരിലെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞ് ശരീരത്തിലേക്ക് വീണാണ് രഞ്ജിത്ത് മരിച്ചത്. ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത്ത് ആറ് വർഷത്തിലേറെയായി ഫയർഫോഴ്സിൽ ജോലി ചെയ്യുകയാണ്.

കിൻഫ്രാ പാർക്കിന് സമീപത്തുള്ള അഗ്നിരക്ഷാസേനാ യൂണിറ്റിൽ ജോലി ചെയ്യുകയായിരുന്നു രഞ്ജിത്ത്. മൃതദേഹം പോസ്റ്റ്‌മോർട്ടം മെഡിക്കൽ കോളേജിൽ നടത്തിയശേഷം ഫയർ ഫോഴ്സ് ആസ്ഥാനത്തും ചാക്ക യൂണിറ്റിലും പൊതുദർശനത്തിന് വയ്ക്കും.

ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് കിന്‍ഫ്ര ഗോഡൗണിൽ തീപിടിത്തമുണ്ടായത്. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗൺ പൂര്‍ണമായി കത്തിനശിച്ചു. കെട്ടിടത്തിലെ ബ്ലീച്ചിങ് പൗഡറിന് തീപിടിച്ചെന്നാണ് പ്രാഥമിക നിഗമനം.

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്