KERALA

'വിഐപികളും ഉന്നത ഉദ്യോഗസ്ഥരും സ്വന്തമായി ടിക്കറ്റെടുത്താൽ തന്നെ പ്രശ്നം പരിഹരിക്കാം'; വിമാനയാത്രാ നിരക്ക് വർധനവിൽ കോടതി

നിയമകാര്യ ലേഖിക

വിവിഐപികളും വിഐപികളും ഉന്നത ഉദ്യോഗസ്ഥരും സ്വന്തം കാശ് മുടക്കി ടിക്കറ്റെടുത്താൽ വിമാനയാത്ര നിരക്ക് വർധനവ് ഇല്ലാതാകുമെന്ന് ഹൈക്കോടതി. അനിയന്ത്രിതമായ യാത്ര നിരക്ക് വർധന യഥാർത്ഥ പ്രശനമാണെന്നും കോടതി വിലയിരുത്തി. വിമാന യാത്ര നിരക്ക് വർധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് വിദേശ വ്യവസായിയും സഫാരി ഗ്രൂപ്പ് ചെയർമാനുമായ കെ. സൈനുൽ ആബ്ദീൻ നൽകിയ ഹര്‍ജിയിലാണ് സിംഗിൾബെഞ്ചിന്റെ വാക്കാൽ പരാമർശം.

യാത്ര നിരക്ക് വർധന താങ്ങാവുന്നതിലപ്പുറം

വിമാനയാത്ര നിരക്ക് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് പറയാനാവില്ല. നിരക്ക് വർധനയുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരാഴ്ചക്കകം നിലപാടറിയക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.

വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യാക്കാരായ സാധാരണക്കാർക്ക് ജീവിതത്തിന്‍റെ ഭാഗമാണ് വിമാന യാത്ര. എന്നാൽ, കുത്തനെയുള്ള യാത്ര നിരക്ക് വർധന താങ്ങാവുന്നതിലപ്പുറമാണ്. വിദേശത്ത് കഠിനാധ്വാനം ചെയ്യുന്ന ഇവർ സ്വന്തം രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചക്ക് വലിയ സംഭാവനയാണ് ചെയ്യുന്നത്. രാജ്യത്തിന്‍റെ സാമൂഹിക ശാക്തീകരണത്തിനും കാരണക്കാരാണിവർ. എന്നാൽ, വല്ലപ്പോഴും നാട്ടിൽ വന്ന് മടങ്ങാനുള്ള അവസരം പോലും നിഷേധിക്കും വിധം മനുഷ്യത്വ രഹിതമായ രീതിയിലാണ് കേന്ദ്രം വിമാന യാത്ര നിരക്ക് വർധിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയത്തിനും വ്യോമയാന അതോറിറ്റിക്കും നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്.

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,