KERALA

സിനിമയില്‍ കാണുന്നതല്ല ശരി; അവയവദാനം ഇനി നടക്കരുതെന്ന് ആഗ്രഹിക്കുന്നവരുണ്ടോയെന്ന് സംശയം: ഐഎംഎ

റഹീസ് റഷീദ്

അവയവദാനത്തെ ചൊല്ലിയുള്ള വിവാദങ്ങളുടെ പിന്നില്‍ അവയവദാനം ഇനി നടക്കരുതെന്ന് ആഗ്രഹിക്കുന്ന വിഭാഗമുണ്ടോയെന്ന് സംശയിക്കുന്നതായി ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു. അവയദാനത്തില്‍ നിന്ന് ആളുകള്‍ പിന്മാറുന്നത് മൂലം കേരളത്തില്‍ മാത്രം ആയിരക്കണക്കിന് രോഗികളുടെ ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. കേസിന് പിന്നാലെ പോകേണ്ടി വരുമെന്ന ഭയം മൂലം ബ്രെയിന്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഡോക്ടര്‍മാർക്ക് പേടിയാണെന്നും സുല്‍ഫി നൂഹു 'ദ ഫോര്‍ത്തി'നോട് പറഞ്ഞു. സിനിമകളില്‍ കാണുന്നത് പോലെയല്ല അവയവദാനം നടക്കുന്നതെന്ന്, വിമര്‍ശിക്കുന്നവര്‍ മനസിലാക്കണമെന്നും സുല്‍ഫി നൂഹു വ്യക്തമാക്കി.

2009ല്‍ വാഹനാപകടത്തില്‍പ്പെട്ട പതിനെട്ടുകാരന് മസ്തിഷ്‌കമരണം സംഭവിച്ചെന്ന റിപ്പോര്‍ട്ട് നല്‍കി അവയവങ്ങള്‍ ദാനംചെയ്തെന്ന പരാതിയില്‍ കൊച്ചി ലേക്‌ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് ഐഎംഎയുടെ പ്രതികരണം. തലയില്‍ രക്തം കട്ടപിടിച്ചത് നീക്കംചെയ്യാതെ യുവാവിനെ മസ്തിഷ്‌കമരണത്തിന് വിട്ടുകൊടുത്തുവെന്നാണ് കൊല്ലം സ്വദേശി ഡോ.ഗണപതിയുടെ പരാതി.

ബൈക്കപകടത്തില്‍പ്പെട്ട അബിൻ വി ജെയുടെ അവയവങ്ങള്‍ മലേഷ്യന്‍ പൗരനാണ് ദാനം ചെയ്തത്. കോതമംഗലം മാര്‍ ബസേലിയസ് ആശുപത്രിയിലെത്തിച്ച യുവാവിനെ പിറ്റേദിവസം ലേക്‌ഷോറിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. തൊട്ടടുത്ത ദിവസം മസ്തിഷ്‌കമരണം സംഭവിച്ചതായി അറിയിക്കുകയും കരളും വൃക്കകളും ദാനം ചെയ്യുകയുമായിരുന്നു.

മുസ്‌ലിം സ്ത്രീകള്‍ക്ക് സ്വത്തിന് തുല്യാവകാശമുണ്ടോയെന്ന് നിർണയിക്കാൻ തീരുമാനിച്ച് സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ