KERALA

കണ്ണൂര്‍ ട്രെയിന്‍ തീവയ്പ്: ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന

ദ ഫോർത്ത് - കോഴിക്കോട്

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എക്സിക്യൂട്ടീവ് എക്‍സ്പ്രസ് ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ ടൗണ്‍ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചന. ഇയാൾ മുന്‍പും റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് തീയിട്ടതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സംഭവസമയത്ത് ഇയാൾ ട്രാക്കിന് സമീപമുണ്ടായിരുന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വിരലടയാളം പരിശോധിക്കുന്നുണ്ട്.

ഇന്ന് പുലര്‍ച്ചയാണ് കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്‍സ്പ്രസിന് തീപിടിച്ചത്. ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു. എലത്തൂരില്‍ ആക്രമണമുണ്ടായ അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ സര്‍വീസ് പൂര്‍ത്തിയായതിന് ശേഷം കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിന്‍.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രി 11.7 നാണ് യാത്ര അവസാനിപ്പിച്ച ട്രെയിൻ 11.45 ഓടെ എട്ടാം ട്രാക്കിലാണ് ട്രെയിൻ നിർത്തിയിട്ടിരുന്നത്. തീവണ്ടിയുടെ ഏറ്റവും പുറകിലെ കോച്ചിൽ കയറിയ അക്രമി രാത്രി ഒന്നരയോടെയാണ് ട്രെയിനിന് തീയിട്ടതെന്നാണ് പോലീസ് പറയുന്നത്.

തീപിടിത്തത്തില്‍ ട്രെയിനിന് പിന്‍ഭാഗത്തെ ജനറല്‍ കോച്ച് പൂര്‍ണമായും കത്തിനശിച്ചു. മറ്റ് ബോഗികളിലേക്ക് തീ പടര്‍ന്നിരുന്നില്ല. ഫയർ ഫോഴ്സെത്തി തീ അണയ്ക്കുമ്പോഴേക്കും ഒരു കോച്ച് പൂർണമായി കത്തിയമർന്നിരുന്നു. ഒരു മണിക്കൂർ പരിശ്രമിച്ചാണ് ഫയർഫോഴ്സ് തീ നിയന്ത്രണവിധേയമാക്കിയത്.

'തലച്ചോറ് തിന്നുന്ന' അമീബ ബാധ വീണ്ടും; മലപ്പുറത്ത് അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍

'ഇന്ത്യ സഖ്യത്തിന് പുറത്തുനിന്ന് പിന്തുണ', നിബന്ധന മുന്നോട്ടുവച്ച് മമത ബാനർജി

സിഎഎ നടപ്പാക്കി; 14 പേര്‍ക്ക് പൗരത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഉഷ്ണതരംഗത്തിന് കാരണം കാലാവസ്ഥ വ്യതിയാനം? പുതിയ പഠനങ്ങളിലുള്ളത് നിർണായക വിവരങ്ങൾ

ധ്രുവദീപ്തിക്കു കാരണമായ സൗരജ്വാലകള്‍ പകര്‍ത്തി ആദിത്യ എല്‍ വണ്ണും ചന്ദ്രയാന്‍ രണ്ടും