KERALA

കണ്ണൂരുകാർ സ്നേഹമുള്ളവർ, മുഖ്യമന്ത്രിയുടെ ചരിത്രം നിങ്ങൾക്കറിയാമോ? ക്ഷുഭിതനായി ഗവർണർ

വെബ് ഡെസ്ക്

ഗവര്‍ണര്‍ - എസ്എഫ്ഐ പോര് കടുക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തിയ കടുത്ത ആക്ഷേപങ്ങള്‍ക്ക് രൂക്ഷമായ ഭാഷയില്‍ ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി. കണ്ണൂരിനെ ആക്ഷേപിച്ചെന്ന പരാമര്‍ശത്തില്‍ ഊന്നിയായിരുന്നു മുഖ്യമന്ത്രിയ്ക്ക് ഗവർണറുടെ മറുപടി.

കണ്ണൂരിലെ ജനങ്ങൾ സ്നേഹമുള്ളവരാണെന്നും അവരെക്കുറിച്ചല്ല താൻ പറഞ്ഞതെന്നും ഗവർണർ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കണ്ണൂരിനെ മോശമാക്കി കാണിക്കാനല്ല താൻ ശ്രമിച്ചത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചാണ് പറഞ്ഞതെന്നും വിശദീകരണമായി ഗവർണർ പറഞ്ഞു.

കഴിഞ്ഞ ദിവസം ഗവർണർ കണ്ണൂരിനെ 'ബ്ലഡി കണ്ണൂര്‍' എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. സർവകലാശാലകൾ കാവിവത്കരിക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടത്തിവരുന്ന പ്രതിഷേധങ്ങൾ കനക്കുന്ന സാഹചര്യത്തിലാണ് ഗവർണർ വീണ്ടും ക്ഷുഭിതനായത്.

"മുഖ്യമന്ത്രിയുടെ ചരിത്രമെന്താണെന്നു നിങ്ങൾക്കറിയാമോ?" എന്നാണ് പരിഹാസരൂപേണ ഗവർണർ ചോദിച്ചത്. "കണ്ണൂരിലെ എത്ര കൊലപാതകങ്ങളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് നിങ്ങൾക്കറിയാമോ?" എന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. എസ്എഫ്ഐയുടെ പ്രതിഷേധത്തെയും പരിഹസിച്ച അദ്ദേഹം സിപിഎം പ്രവർത്തകരെയായിരുന്നു സെനറ്റിലേക്കെടുത്തിരുന്നതെങ്കിൽ ഇവർക്ക് അഭിപ്രായ വ്യത്യാസമുണ്ടാകില്ലായിരുന്നുവെന്നും പ്രതികരിച്ചു.

എന്നാല്‍, കഴിഞ്ഞദിവസം പോലീസ് സേനയെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം ഇന്ന് നിലപാട് മയപ്പെടുത്തി. കേരളത്തിലേത് രാജ്യത്തെ മികച്ച പോലീസ് സേനയാണെന്നും അവരെ സർക്കാരും മുഖ്യമന്ത്രിയും പ്രവർത്തിക്കാൻ സമ്മതിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു. കേരളത്തിലെ ജനങ്ങളിൽനിന്ന് തനിക്ക് ഭീഷണിയില്ല. അവർ തന്നെ സ്നേഹിക്കുന്നു, അതിനാൽ പോലീസ് സംരക്ഷണം ആവശ്യമില്ല. ആക്രമിക്കുന്നവർ വിദ്യാർത്ഥികളല്ല, ഭീരുക്കളാണെന്നും എസ്എഫ്ഐയെ പരിഹസിച്ചുകൊണ്ട് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

രണ്ടു ദിവസമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ താമസിക്കുന്ന ഗവർണർ ഇന്ന് രാവിലെ കോഴിക്കോട് നഗരത്തിലേക്ക് തിരിച്ചു. സർവകലാശാലയുടെ ഇഎംഎസ് ചെയർ ഫോർ മാർക്സിയൻ സ്റ്റഡീസ് സന്ദർശിച്ചശേഷമാണ് ഗവർണർ കോഴിക്കോടേക്ക് തിരിച്ചത്. എസ്എഫ്ഐക്കാരുടെ കേന്ദ്രമായതുകൊണ്ടണ് ഇഎംഎസ് ചെയർ സന്ദർശിച്ചതെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

വിവാദ പരാമർശങ്ങളുടെ പരമ്പരയ്‌ക്കൊടുവിൽ ഇന്ന് ഗവർണർ കോഴിക്കോട് നഗരത്തിലാണ്. മിഠായിത്തെരുവിലേക്കാണ് ആദ്യം എത്തിയത്. മധുരം കഴിക്കുകയും ചുറ്റുംകൂടിയവരോട് കുശലം പറയുകയും അവർക്ക് സെൽഫിയെടുക്കാനായി പോസ് ചെയ്യുകയും ചെയ്ത് കടകൾ തോറും കയറിയിറങ്ങിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങിയത്.

ഒഴിവ് ഒന്ന്, മത്സരം രണ്ട് ടീമുകള്‍ തമ്മില്‍; പ്ലേ ഓഫിലേക്ക് ആര്, തലയോ കിങ്ങോ?

ഏഴു മാസത്തെ ജയില്‍വാസം; ഒടുവില്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

IPL 2024| പോരാളിയായി പരാഗ് മാത്രം; പഞ്ചാബിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍