KERALA

'ഒരുപാട് വേദനിപ്പിച്ചു;' സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു

വെബ് ഡെസ്ക്

സൈബർ ആക്രമണത്തിൽ പരാതി നൽകി പുതുപ്പള്ളിയിലെ എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെ ഭാര്യ ഗീതു. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അടുത്ത് കഴിഞ്ഞ ദിവസം ഗീതു നേരിട്ടെത്തിയാണ് പരാതി കൊടുത്തത്. സമൂഹ മാധ്യമങ്ങളിലെ കോൺഗ്രസ് അനുകൂല പ്രൊഫൈലുകളിൽ നിന്നാണ് തനിക്കെതിരെ ആക്രമണം നടക്കുന്നതെന്ന് ഗീതു പറഞ്ഞു.

കോൺഗ്രസുകാരായ സ്ത്രീകളടക്കം സൈബർ ആക്രമണം നടത്തിയെന്നും സംഭവം കടുത്ത മനോവിഷമം ഉണ്ടാക്കി എന്നും ഗീതു പറഞ്ഞു. ഇത്തരം പ്രതികരണങ്ങളിൽ രാഷ്ട്രീയം കാണേണ്ടതില്ല. ഒമ്പതുമാസം ഗർഭിണിയായ ഗീതു ജെയ്ക് സി തോമസിന് വേണ്ടി പ്രചാരണത്തിറങ്ങിയ ഒരു വീഡിയോ ഉപയോഗിച്ചാണ് സൈബർ ആക്രമണം തുടങ്ങിയത്. സഹതാപം പിടിച്ചുപറ്റാൻ വേണ്ടിയാണ് ഗർഭിണിയായ ഗീതുവിനെ പ്രചാരണത്തിനിറക്കുന്നത് എന്നായിരുന്നു ആക്ഷേപം. 'ഗർഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യ’ എന്ന പ്രയോഗമാണ് ഒരു സ്ത്രീ എന്ന നിലയിൽ ഏറെ വേദനിപ്പിച്ചതെന്നും ഗീതു പറഞ്ഞു.

ഗീതുവിനെതിരായ സൈബർ ആക്രമണത്തിന് കോൺഗ്രസിന്റെ മൗനാനുവാദമുണ്ടെന്ന് ജെയ്ക്കും ആരോപിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ ജനങ്ങൾ ഇതിനുള്ള മറുപടി നൽകും. സൈബർ ആക്രമണങ്ങളെ തിരുത്താൻ കോൺഗ്രസ് തയാറായില്ലെന്നും തിരഞ്ഞെടുപ്പ് സംബന്ധിച്ച് കൂടുതൽ അവകാശ വാദങ്ങൾക്കില്ലെന്നും ജെയ്ക് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ മകൾക്കെതിരെ സൈബർ ആക്രമണം ഉണ്ടായപ്പോൾ വ്യക്തി അധിക്ഷേപങ്ങൾ മര്യാദകേടെന്ന് ജെയ്ക് പ്രതികരിച്ചിരുന്നു.

അച്ചു ഉമ്മൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുള്ള ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചായിരുന്നു അവർക്കെതിരായ സൈബർ ആക്രമണം നേരത്തെ നടന്നത്. അവർ ധരിക്കുന്ന ബ്രാൻഡഡ് വസ്ത്രങ്ങൾ, ബാഗുകളും കൂളിങ് ഗ്ലാസുകളും അടക്കമുള്ള സാധനങ്ങളും വലിയ വിലയുടേതാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അപകീർത്തികരമായ പ്രചാരണം. അച്ചു ഉമ്മനും ഇതിനെതിരെ പരാതി നൽകിയിരുന്നു. പിന്നാലെ സെക്രട്ടറിയേറ്റ് മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് അനുഭാവിയുമായ നന്ദകുമാർ മാപ്പ് പറയുകയും ചെയ്തിരുന്നു. കേസിൽ നന്ദകുമാറിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, ഇടിച്ചിറക്കിയത് അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത്

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം