KERALA

കേരളത്തില്‍ കാലവർഷം ജൂണ്‍ നാലിന്; ഇത്തവണ 96 ശതമാനം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

വെബ് ഡെസ്ക്

ഇത്തവണ മഴ സാധാരണ നിലയിലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂണിന് മുൻപ് മഴ എത്താനുള്ള സാധ്യത കുറവാണെന്നും ജൂണ്‍ നാലോടെ മണ്‍സൂണ്‍ കേരളത്തില്‍ എത്തുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഐഎംഡിയുടെ കണക്കനുസരിച്ച് 96 ശതമാനം മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.

കാലവര്‍ഷം ഇത്തവണ സാധാരണ നിലയിലാകാനാണ് സാധ്യത. കാലവർഷം ശക്തി പ്രാപിച്ചു കഴിഞ്ഞാല്‍ ജൂണ്‍ 4ന് മഴ കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ. ജൂണ്‍ 1ന് മുൻപുണ്ടാകില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ, രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണ താപനിലയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് മഴ കുറഞ്ഞ് തന്നെ തുടരാനാണ് സാധ്യതയെന്നും 92 ശതമാനത്തില്‍ താഴെ മാത്രമേ മഴ ലഭിക്കൂവെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ദിവസവും കാലവര്‍ഷത്തിന് അനുകൂലമായ സാഹചര്യമാണ് പ്രതിക്ഷിക്കുന്നത്.

അടുത്തയാഴ്ച അറബിക്കടലില്‍ ചുഴലിക്കാറ്റ് ഉണ്ടാകാന്‍ സാധ്യതയില്ല. എല്ലായിടത്തും സമാനമായ രീതിയിൽ മഴ ലഭിച്ചാൽ അനുയോജ്യമായ സാഹചര്യമായിരിക്കും. കാര്‍ഷികമേഖലയില്‍ ഇത് വലിയ സ്വാധീനം ചെലുത്തും. ഇപ്പോഴത്തെ കണക്കനുസരിച്ച് വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ സാധാരണയിലും താഴെയായിരിക്കും മഴ ലഭിക്കുകയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

റഫായില്‍ വീണ്ടും ആക്രമണം ആരംഭിച്ച് ഇസ്രയേല്‍; ഗാസ ഭാഗത്തെ ഈജിപ്തുമായുള്ള അതിര്‍ത്തിയുടെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം

പന്നു വധശ്രമക്കേസ്: നിഖില്‍ ഗുപ്തയെ അമേരിക്കയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞ് ചെക്ക് പരമോന്നത കോടതി

ചൂടില്‍ പൊള്ളി ഭീമന്മാർ; ഉഷ്ണതരംഗം മൊബൈല്‍ കണക്ടിവിറ്റിയെ എങ്ങനെ ബാധിക്കും?

സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു; പേടകത്തിന് സാങ്കേതിക തകരാറുകളെന്ന് റിപ്പോര്‍ട്ട്

'പുഷ്പ കരിയറില്‍ സ്വാധീനം ചെലുത്തിയിട്ടില്ല'; സംവിധായകനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് ഫഹദ്