കേരളത്തിൽ കാലവർഷം വൈകും; ജൂൺ നാലിന് മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ കാലവർഷം വൈകും; ജൂൺ നാലിന് മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പ്

രാജ്യത്തെ വാർഷിക മഴയുടെ 75 ശതമാനവും ലഭിക്കുന്നത് തെക്കുപടിഞ്ഞാറൻ കാലവർഷത്തിലൂടെയാണ്

കേരളത്തിൽ തെക്കു പടിഞ്ഞാറൻ കാലവർഷം അല്പം വൈകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് ജൂൺ നാലിന് കാലവർഷം എത്തുമെന്നാണ് പ്രവചനം. ജൂൺ ഒന്നിനാണ് സാധാരണ കാലവർഷം എത്തുക. നാല് ദിവസം വൈകുമെന്നാണ് അറിയിപ്പ്.

കേരളത്തിൽ കാലവർഷം വൈകും; ജൂൺ നാലിന് മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പ്
ചൂട് കൂടും; 8 ജില്ലകളിൽ മുന്നറിയിപ്പ്

രാജ്യത്തെ വാർഷിക മഴയുടെ 75 ശതമാനവും ലഭിക്കുന്നത് ഈ കാലവർഷത്തിലൂടെയാണ്. തുടർച്ചയായ നാലു മാസത്തേക്കുള്ള മഴയുടെ ആരംഭം കൂടിയാണിത്. സാധാരണ ജൂൺ ഒന്നിനാണ് തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളാ തീരത്ത് എത്തുക. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഒരിക്കൽ മാത്രമേ കാലവർഷം ജൂൺ 1 ന് ആരംഭിച്ചിട്ടുള്ളു. 2018 ലും 2022 ലും രണ്ടു ദിവസങ്ങൾ കഴിഞ്ഞും, 2019 ലും 2021 ലും കുറച്ച് ദിവസങ്ങൾക്ക് ശേഷവുമാണ് കാലവർഷം എത്തിയത്. അതിനാൽ ഈ വർഷം നാല് ദിവസം വൈകിയെത്തുന്ന കാലവർഷം, ആകെ മഴലഭ്യതയെയോ വർഷകാലത്തേയോ കാര്യമായി ബാധിക്കില്ല.

എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനം ഉണ്ടെങ്കിലും തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ ലഭ്യത സാധാരണ നിലയിലായിരുക്കുമെന്നാണ് ഐഎംഡി നൽകുന്ന മുന്നറിയിപ്പ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in