KERALA

വിവാദങ്ങള്‍ക്ക് മാധ്യമങ്ങളെ പഴിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി; ഇ പി വിവാദം പി ബിയില്‍ ചര്‍ച്ച ചെയ്യില്ല

വെബ് ഡെസ്ക്

ഇ പി ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമ സൃഷ്ടി മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിഷയം പി ബിയില്‍ ചര്‍ച്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇ പി ജയരാജനുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ ഇതാദ്യമായാണ് സിപിഎം സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഔദ്യോഗിക പ്രതികരണമുണ്ടാകുന്നത്.

കേരളത്തിലെയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പി ബി ചർച്ച ചെയ്യുമെന്ന് യോഗത്തിന് മുന്നോടിയായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏതെങ്കിലും വിഷയത്തെ പ്രത്യേകമായി അദ്ദേഹം പരാമര്‍ശിച്ചിരുന്നില്ല.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ലാ മുൻസെക്രട്ടറിയുമായ പി ജയരാജനാണ് ഗുരുതര അഴിമതി ആരോപണം ഉന്നയിച്ചത്. കണ്ണൂർ ആയുർവേദ മെഡിക്കൽ കെയർ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇ പി ജയരാജൻ കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണം സംസ്ഥാന കമ്മിറ്റിയിലാണ് പി ജയരാജൻ ഉന്നയിച്ചത്. സംസ്ഥാന കമ്മിറ്റി ചർച്ചകൾക്ക് മറുപടി പറഞ്ഞ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപണം രേഖാമൂലമുള്ള പരാതിയായി നൽകിയാൽ പാർട്ടി അന്വേഷിക്കുമെന്ന് മറുപടി നൽകിയെന്ന് സിപിഎം വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി