KERALA

നയന സൂര്യയുടെ മരണം: പോലീസ് പറഞ്ഞത് വിശ്വസിച്ചു, ആരോപണങ്ങളുമായി ബന്ധുക്കൾ

ദ ഫോർത്ത് - തിരുവനന്തപുരം

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച നിലയില്‍ കണ്ടെത്തിയ യുവസംവിധായിക നയന സൂര്യന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പോലീസിനെതിരെ കുടുംബം. നയനയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് പറഞ്ഞത്, തങ്ങള്‍ ഇത് വിശ്വസിച്ച് മുന്നോട്ട് പോവുകയായിരുന്നു എന്ന് കുടുംബം പ്രതികരിച്ചു. 2019ല്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. എന്നാല്‍ പോലീസിനെ വിശ്വസിച്ച് റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. നയന സൂര്യന്റെ മരണം കൊലപാതകമാണെന്ന് സൂചനയുണ്ടെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. പിന്നാലെയാണ് കുടുംബത്തിന്റെ പ്രതികരണം.

അസുഖത്തെ തുടർന്ന് ആരും നോക്കാനില്ലാതെ നയന മരിച്ചു എന്നാണ് ആദ്യം കരുതിയത്

'പുറത്തുവരുന്ന വിവരങ്ങൾ കാണുമ്പോൾ ദുരൂഹത തോന്നുന്നുണ്ട്. അസുഖത്തെ തുടർന്ന് ആരും നോക്കാനില്ലാതെ നയന മരിച്ചു എന്നാണ് ആദ്യം കരുതിയത്. കഴുത്ത് ഞെരിഞ്ഞിരുന്നതായും അടിവയറ്റിൽ പാടുകൾ കണ്ടെത്തിയതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്ന സാഹചര്യത്തിൽ കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണം വേണം' എന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു. കേസ് അവസാനിപ്പിക്കണമെന്ന മുൻ നിലപാട് തിരുത്തിയാണ് ബന്ധുക്കൾ നിലവിൽ രംഗത്ത് വരുന്നത്.

റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ നയനയുടെ മരണം സംബന്ധിച്ച കേസിന്റെ ഫയലുകൾ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്ക് വിളിച്ചുവരുത്തി കഴിഞ്ഞദിവസം പരിശോധിച്ചിരുന്നു. കേസിന്റെ നിലവിലെ അന്വേഷണ പുരോഗതി വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിലിനെ ചുമതലപ്പെടുത്തുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്ന കാര്യമടക്കം പോലീസിന്റെ പരിഗണനയിലാണ്. ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിലിന്റെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിൽ ആയിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയെന്ന്‌ പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

2019 ഫെബ്രുവരി 24 നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ നയനാ സൂര്യനെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്വാഭാവികമരണത്തിന് കേസെടുത്താണ് മ്യൂസിയം പോലീസ് അന്വേഷണം നടത്തിയത്.

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബൈഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും