KERALA

സന്തോഷവാര്‍ത്ത; തട്ടിക്കൊണ്ടുപോയ അബിഗേൽ സാറ റെജിയെ കണ്ടെത്തി, ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍

വെബ് ഡെസ്ക്

കൊല്ലം ഓയൂരില്‍നിന്ന് തട്ടിക്കൊണ്ട് പോയ ആറു വയസുകാരി അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രമം മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ കാണാതായി 19 മണിക്കൂർ പിന്നിടുമ്പോഴാണ് ആശ്വാസകരമായ വാർത്തയെത്തിയിരിക്കുന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് കൊല്ലം ഈസ്റ്റ് പോലീസ് കുട്ടിയെ ആശ്രമം മൈതാനത്തുനിന്ന് കണ്ടെത്തിയത്. പ്രതികൾക്കായി തിരച്ചിൽ നടക്കുകയാണെന്നും അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

ജ്യേഷ്ഠനൊപ്പം ട്യൂഷന് പോകും വഴിയാണ് കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ വെള്ള കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇതിനിടെ തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. കുട്ടിയുടെ ബന്ധുക്കളെ വിളിക്കുന്നതിനായി പാരിപ്പള്ളിയിലെ കടയിലെത്തിയ ആളുടെ രേഖാചിത്രമാണ് പോലീസ് തയാറാക്കിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയവരുടേതെന്ന് സംശയിക്കുന്ന വാഹനം ഇന്നലെ അർധരാത്രിയോടെ പള്ളിക്കലിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

വിഷാംശം: അരളിക്കൊപ്പം അപകടകാരികള്‍ വേറെയും, മഴക്കാലത്ത് ശ്രദ്ധിക്കണം

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്