KERALA

കേന്ദ്ര സര്‍വകലാശാല അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി; ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി

ആനന്ദ് കൊട്ടില

കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫസര്‍ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി വിദ്യാര്‍ഥിനി. കാസർഗോഡ് പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലീഷ്- താരതമ്യ പഠന വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഇഫ്തികാര്‍ അഹമ്മദിനെതിരെയാണ് പരാതി. വിദ്യാര്‍ഥികളും രക്ഷിതാക്കളും നടപടിയെടുക്കണമെന്ന ആവശ്യം കടുപ്പിച്ചതോടെ പരാതി വൈസ് ചാൻസിലർ ആഭ്യന്തര പരാതി സമിതിക്ക് കൈമാറി. പ്രൊഫസര്‍ തല്‍ക്കാലം ക്ലാസെടുക്കേണ്ടതില്ലെന്നും വിസി നിര്‍ദേശിച്ചു.

നവംബര്‍ 13 നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഇന്റേണല്‍ മിഡ് ടേം പരീക്ഷ നടന്നുകൊണ്ടിരിക്കെ ഒരു വിദ്യാര്‍ഥിനി ബോധംകെട്ട് വീണു. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡോ. ഇഫ്തികാര്‍ അഹമ്മദ് പരീക്ഷാ ഹാളിലെത്തി. അദ്ദേഹം മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നാണ് ആരോപണം. ഇഫ്തികാറുടെ പ്രഥമ ശുശ്രൂഷാ രീതികള്‍ പെണ്‍കുട്ടിയെ അസ്വസ്ഥതയാക്കിയെന്നും അധ്യാപകനെ തട്ടിമാറ്റിയെന്നും പരാതിയിൽ പറയുന്നു.

അല്‍പ്പം കഴിഞ്ഞ് പെണ്‍കുട്ടി ക്ലാസിനു പുറത്തേക്ക് പോയി. ഇഫ്തികാര്‍ പിന്നാലെ ചെന്നുവെന്നും കുട്ടിയെ ആരവലി ഹെല്‍ത്ത് ക്ലിനിക്കിലേക്ക് കാറിലേക്ക് കൊണ്ടുപോകും വഴിയും അതിക്രമം കാണിച്ചതായും പരാതിയില്‍ പറയുന്നു. ഈ സമയം കുട്ടി ഇഫ്തികാറെ തള്ളിമാറ്റിക്കൊണ്ടിരുന്നു. ആശുപത്രിയില്‍ ഇക്കാര്യം ശ്രദ്ധിക്കാനിടയായ ഡോക്ടര്‍ കുട്ടിയെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

ക്ലാസില്‍ ഇഫ്തികാറിന്റെ സാന്നിധ്യംതന്നെ ഭീഷണിയാണെന്നും പെണ്‍കുട്ടികള്‍ ഭയന്നു കഴിയുകയാണെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 25 വിദ്യാര്‍ഥികളില്‍നിന്ന് മൊഴിയെടുത്തു. തുടര്‍ന്ന് പഠിപ്പിക്കുന്നതില്‍നിന്ന് അധ്യാപകനെ മാറ്റിനിര്‍ത്തുകയായിരുന്നു.

ഇംഗ്ലീഷ് താരതമ്യ സാഹിത്യ ഗവേഷണ വിദ്യാര്‍ഥികളുടെ കൂട്ടായ്മ പുറപ്പെടുവിച്ച പ്രസ്താവന

അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍ സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് വിദ്യാര്‍ത്ഥികള്‍. ഇഫ്തികാര്‍ അഹമ്മദിനെതിരായ പരാതി നല്‍കിയതുമായി ബന്ധപ്പെട്ട് ഒന്നാം വര്‍ഷ എം എ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ഇംഗ്ലീഷ് താരതമ്യ സാഹിത്യ ഗവേഷണ വിദ്യാര്‍ഥികളുടെ കൂട്ടായ്മ രംഗത്തെത്തി. ഔദ്യോഗിക ഉത്തരവാദിത്തങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുകയും അന്വേഷണം നേരിടുകയും ചെയ്യുമ്പോഴും ഇഫ്തികാര്‍ അഹമ്മദ് ഇപ്പോഴും ഡിപ്പാര്‍ട്‌മെന്റില്‍ വിദ്യാര്‍ഥികളുമായി ഇടപഴകുകയാണെന്നും അധ്യാപകനെ അടിയന്തരമായി സസ്‌പെൻഡ് ചെയ്യണമെന്നും ഗവേഷണ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.

എന്നാല്‍ പരാതി രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ളതും വ്യാജവുമാണെന്ന് ഇഫ്തികാര്‍ അഹമ്മദ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. കാര്യങ്ങള്‍ തെളിവ് സഹിതം പിന്നീട് വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സംവാദത്തിന് തയാർ'; ജഡ്ജിമാരുടെ ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി

കോൺഗ്രസ്-സിപിഎം സഖ്യവും ബിജെപിയും മഹുവയെ തോൽപ്പിക്കുമോ?

'സ്വേച്ഛാധിപത്യത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കണം, സുപ്രീം കോടതിക്ക് നന്ദി'; ജയിൽമോചിതനായതിനു പിന്നാലെ കെജ്‌രിവാള്‍

IPL 2024|അഹമ്മദാബാദില്‍ 'ഡബിള്‍' സെഞ്ച്വറിയുമായി ഗുജറാത്ത് ടെറ്റന്‍സ്, ശകതം നേടി ഓപ്പണേഴ്‌സ് ഗില്ലും സുദര്‍ശനും

കെജ്‌രിവാൾ ജയിൽമോചിതൻ, പുറത്തിറങ്ങുന്നത് 50 ദിവസത്തിനുശേഷം; ആഹ്ളാദം പങ്കിട്ട് എഎപി പ്രവർത്തകർ