KERALA

എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ അറ്റകുറ്റപ്പണി; 20 ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിടും

വെബ് ഡെസ്ക്

എറണാകുളം ഷൊര്‍ണൂര്‍ റെയില്‍പ്പാതയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് സര്‍വീസ് നടത്താനിരുന്ന ചില ട്രെയിനുകള്‍ റദ്ദാക്കി. കറുകുറ്റിക്കും ചാലക്കുടിക്കും ഇടയിലുള്ള പാലങ്ങളിലെ ഗര്‍ഡറുകളിലാണ് രാവിലെ 6 മണി മുതല്‍ രാത്രി 10 വരെ അറ്റകുറ്റപ്പണി നടത്തുന്നത്. ഒറ്റ ട്രാക്കിലൂടെ മാത്രമെ ഇന്ന് റെയില്‍ ഗതാഗതം സാധ്യമാകൂ.

സര്‍വീസ് റദ്ദാക്കിയ ട്രെയിനുകള്‍

തിരുവനന്തപുരം സെന്‍ട്രല്‍ - കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്സ് (12082 )

കണ്ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്സ്പ്രസ് (12081)

എറണാകുളം ജങ്ഷന്‍ - കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16305)

എറണാകുളം ജങ്ഷന്‍- ഗുരുവായൂര്‍ എക്‌സ്പ്രസ് (06438)

കോട്ടയം നിലമ്പൂര്‍ റോഡ് ഇന്റസിറ്റി എക്‌സ്പ്രസ് (16326)

നിലമ്പൂര്‍ റോഡ് കോട്ടയം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16325)

മംഗുളൂരു സെന്‍ട്രല്‍ -നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്സ് (16605)

തിരുനല്‍വേലി- പാലക്കാട് ജങ്ഷന്‍ പാലരുവി എക്‌സ്പ്രസ് (16791)

പാലക്കാട് ജങ്ഷന്‍- തിരുനല്‍വേലി പാലരുവി എക്‌സ്പ്രസ് (16792)

എറണാകുളം ജങ്ഷന്‍- ബെംഗളൂരു ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(12678)

കൊച്ചുവേളി-ലോകമാന്യക് ഗരീബ്‌രഥ് എക്‌സ്പ്രസ് (12202)

എറണാകുളം ജങ്ഷന്‍- പാലക്കാട് മെമു (06798)

പാലക്കാട്- എറണാകുളം ജങ്ഷന്‍ മെമു (06797)

ആലപ്പുഴ- ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(22640)

എറണാകുളം- ഷൊര്‍ണൂര്‍ മെമു (06018)

എറണാകുളം ജങ്ഷന്‍- ഗുരുവായൂര്‍ എക്‌സ്പ്രസ് (06448)

ഗുരുവായൂര്‍ - എറണാകുളം എക്‌സ്പ്രസ് (06447)

ഗുരുവായൂര്‍ - തൃശ്ശൂര്‍ എക്‌സ്പ്രസ് (06445)

തൃശ്ശൂര്‍ - ഗുരുവായൂര്‍ എക്‌സ്പ്രസ് (06446)

കൊച്ചുവേളി- ഹുബ്ലി വീക്ക്‌ലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(12778)

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

ബറൗണി ജംങ്ഷന്‍ - എറണാകുളം ജംഗ്ഷന്‍ രപ്തി സാഗര്‍ എക്‌സ്പ്രസ് (12521 ) പാലക്കാട് ജങ്ഷന്‍ വരെ മാത്രമെ ഉണ്ടാകൂ.

വഴി തിരിച്ച് വിടുന്നവ

തിരുനെല്‍വേലി-ഗാന്ധിധാം ഹംസഫര്‍ വീക്ക്‌ലി എക്സ്പ്രസ് (20923) വിരുദനഗര്‍ ജങ്ഷന്‍, മധുര, ദിണ്ടിഗല്‍, കാരൂര്‍, ഈറോഡ് വഴി തിരിച്ചുവിടും.

കന്യാകുമാരി - പൂനെ ജെഎന്‍ ഡെയ്ലി എക്സ്പ്രസ് (16382) നാഗര്‍കോവിലില്‍ നിന്ന് വഴിതിരിച്ചുവിടും. വിരുദ്നഗര്‍ ജങ്ഷന്‍, മധുര ജങ്ഷന്‍, ഡിണ്ടിഗല്‍ ജങ്ഷന്‍, കരൂര്‍ എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പ് അനുവദിക്കും

കന്യാകുമാരി-കെഎസ്ആര്‍ ബെംഗളൂരു ഐലന്‍ഡ് എക്സ്പ്രസ് (16525 ) നാഗര്‍കോവിലില്‍ നിന്ന് വഴിതിരിച്ച് വിടും.

ISL 2023-24| മുംബൈ മാജിക്; ബഗാനെ വീഴ്ത്തി ഐഎസ്എല്‍ കിരീടം ചൂടി

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം; മേയർ ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ കേസ്

മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി; ലൈംഗികാതിക്രമ കേസ് ഇരയെ തട്ടിക്കൊണ്ടുപോയ പരാതിയിൽ എച്ച് ഡി രേവണ്ണ അറസ്റ്റില്‍

ഡല്‍ഹി പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെ ബിജെപിയില്‍ ചേര്‍ന്ന് അര്‍വിന്ദര്‍ സിങ് ലവ്‌ലി

അന്വേഷണ സംഘവും രേവണ്ണയുടെ അനുയായികളും തമ്മില്‍ ഏറ്റുമുട്ടല്‍; പ്രജ്വലിനായി ബ്ലൂ കോര്‍ണര്‍ നോട്ടിസ് ഇറക്കാന്‍ സിബിഐ