KERALA

ആകെയുള്ളത് 7.5 ലക്ഷം വോട്ട്, അതിൽ രണ്ട് ലക്ഷത്തിലേറെ അസാധു; യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ആശയക്കുഴപ്പത്തിലായി നേതൃത്വം

ദ ഫോർത്ത് - തിരുവനന്തപുരം

ഒരു മാസം നീണ്ട തിരഞ്ഞെടുപ്പ് പ്രക്രിയകള്‍. ഗ്രൂപ്പുകൾ തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ. ഫലമറിയാൻ പൊതു തിരഞ്ഞെടുപ്പിനേക്കാൾ നീണ്ട കാത്തിരിപ്പ്. ഒടുവിൽ ഫലം വന്നപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിന് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനത്ത് രണ്ട് ലക്ഷത്തിലേറെ അസാധു വോട്ടുകൾ. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച അബിൻ വർക്കിയേക്കാൾ 53,398 വോട്ടിന്‍റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് എ ഗ്രൂപ്പ് സ്ഥാനാർഥിയായ രാഹുലിന്‍റെ ജയം.മൂന്നാമത്തെ സ്ഥാനാർഥി അരിത ബാബുവിനേക്കാൾ 1,90,056 വോട്ട് അധികം.

എന്നാൽ രാഹുലിന് അസാധു വോട്ടുകളേക്കാൾ ഉള്ള ഭൂരിപക്ഷം വെറും 5,524 വോട്ട് മാത്രം. 7,29,626 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. ഇതിൽ 2,16,462 വോട്ടുകളും അസാധുവായി. ഇതെങ്ങനെ സംഭവിച്ചെന്ന തലപുകച്ചിലിലാണ് യൂത്ത് കോൺഗ്രസ് നേതൃത്വം.

ജൂണിൽ ആരംഭിച്ച് ജൂലൈ അവസാനം വരെ ഒരു മാസം നീണ്ടതായിരുന്നു തിരഞ്ഞെടുപ്പ്. ഓൺലൈൻ വഴിയുള്ള തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് അംഗത്വമെടുത്ത ശേഷം പ്രവർത്തകർക്ക് വോട്ട് രേഖപ്പെടുത്തുന്നതായിരുന്നു സംവിധാനം. മണ്ഡലം പ്രസിഡന്‍റ് മുതൽ സംസ്ഥാന പ്രസിഡന്‍റ് വരെ ഒരാൾക്ക് ആറ് വോട്ട് വീതം രേഖപ്പെടുത്താം.

ശക്തമായ ക്യാമ്പയിനും അംഗങ്ങളെ ചേർക്കാനുള്ള പ്രചാരണവും സോഷ്യൽ മീഡിയയിലടക്കം സജീവമായിരുന്നു. എന്നിട്ടും, വ്യാപകമായി അംഗങ്ങളെ വ്യാജമായി ചേർത്തതാണ് ഇത്രയും അസാധു വോട്ടുകളുണ്ടാകാൻ കാരണമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. അംഗത്വം എടുത്തവരിൽ ആറായിരത്തിലേറെ പേർ വോട്ട് ചെയ്തില്ലെന്നതും കൗതുകമായി.

സന്ദേശ്ഖാലിയിൽ വീണ്ടും സംഘർഷം; കൊമ്പുകോര്‍ത്ത് ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍

ഗുജറാത്ത് ബിജെപിയില്‍ 'തോല്‍ക്കുന്ന' അമിത് ഷാ!

പാടുപെടുത്തി പാട്ടീദാര്‍; ക്യാപിറ്റല്‍സിന് ജയിക്കാന്‍ 188 റണ്‍സ് ലക്ഷ്യം

10 നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ മീ ടു? പൊട്ടിത്തറികള്‍ക്ക് വേദിയാകുമോ കാന്‍ ഫെസ്റ്റിവെൽ?

സ്ത്രീവിരുദ്ധ പരാമര്‍ശം: ആര്‍എംപി നേതാവ് കെ എസ് ഹരിഹരനെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐയും മഹിളാ അസോസിയേഷനും