പാടുപെടുത്തി പാട്ടീദാര്‍; ക്യാപിറ്റല്‍സിന് ജയിക്കാന്‍ 188 റണ്‍സ് ലക്ഷ്യം

പാടുപെടുത്തി പാട്ടീദാര്‍; ക്യാപിറ്റല്‍സിന് ജയിക്കാന്‍ 188 റണ്‍സ് ലക്ഷ്യം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്നു നടക്കുന്ന നിര്‍ണായക മത്സരത്തില്‍ ബെംഗളുരു റോയല്‍ ചലഞ്ചേഴ്‌സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് 188 റണ്‍സ് വിജയലക്ഷ്യം. ബെംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്.

അര്‍ധസെഞ്ചുറി നേടിയ മധ്യനിര താരം രജത് പാട്ടീദാറിന്റെയും മികച്ച ബാറ്റിങ് കാഴ്ചവച്ച വില്‍ ജാക്‌സ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെയും പ്രകടനങ്ങളാണ് ബെംഗളുരുവിന് തുണയായത്. 32 പന്തുകളില്‍ നിന്ന് മൂന്നു വീതം ഫോറും സിക്‌സും സഹിതം 52 റണ്‍സ് നേടിയ പാട്ടീദാര്‍ ടോപ് സ്‌കോററായി.

29 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 41 റണ്‍സാണ് ജാക്‌സ് നേടിയത്. അതേസമയം 24 പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ട് സിക്‌സറുകളും സഹിതം 32 റണ്‍സുമായി ഗ്രീന്‍ പുറത്താകാതെ നിന്നു. 13 പന്തുകളില്‍ ഒരു ഫോറും മൂന്നു സിക്‌സറുകളും സഹിതം 27 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

logo
The Fourth
www.thefourthnews.in