NEWS

പ്രശസ്ത സംഗീതജ്ഞയും കലാപണ്ഡിതയുമായ ലീല ഓംചേരി അന്തരിച്ചു

വെബ് ഡെസ്ക്

സംഗീതജ്ഞയും കലാഗവേഷകയുമായ ലീല ഓംചേരി അന്തരിച്ചു. 95 വയസായിരുന്നു. സംഗീത മേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനയ്ക്ക് 2009ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.

മലയാളികളായ പരമേശ്വരക്കുറുപ്പിന്റേയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകളാണ്. കന്യാകുമാരിയിലെ ആദ്യകാല സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരത്തെ വിമന്‍സ് കോളേജില്‍ നിന്ന് കര്‍ണാടക സംഗീതത്തില്‍ ബിരുദം നേടിയ ലീല ഓംചേരി പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ ഹിന്ദുസ്ഥാനി സംഗീതത്തില്‍ മറ്റൊരു ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള സംഗീതത്തില്‍

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില്‍ 1928ലാണ് ജനനം. കർണാടകസംഗീതം, ഹിന്ദുസ്‌ഥാനിസംഗീതം, സോപാനസംഗീതം, നാടൻ പാട്ടുകൾ, നൃത്തം എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.

കർണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ബിരുദവും ഡൽഹി സർവ്വകലാശാലയിൽ നിന്ന് എംഎ., പിഎച്ച്‌ഡിയും നേടി. ഡൽഹി സർവ്വകലാശാലയിൽ അദ്ധ്യാപികയായിരുന്നു. പ്രശസ്ത നാടകകൃത്തായ ഓംചേരി എന്‍ എന്‍ പിള്ളയാണ് ഭർത്താവ്.

ഏഴു മാസത്തെ ജയില്‍വാസം; ഒടുവില്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

IPL 2024| പോരാളിയായി പരാഗ് മാത്രം; പഞ്ചാബിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ