നരേന്ദ്രമോദി
നരേന്ദ്രമോദി 
TODAY IN HISTORY

നോട്ട് നിരോധനത്തിന്റെ ആറ് വര്‍ഷങ്ങള്‍: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാതെ രാജ്യം

വെബ് ഡെസ്ക്

ജനങ്ങളെ മുഴുവന്‍ പ്രതിസന്ധിയിലാക്കി രാജ്യത്ത് 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ട് നവംബര്‍ എട്ടിന് ആറ് കൊല്ലം തികയുന്നു. നോട്ടു നിരോധനത്തോടെ പല അവകാശവാദങ്ങളായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ചത്.

കള്ളപ്പണം ഇല്ലാതാക്കുക, ഭീകരപ്രവര്‍ത്തനം കുറയും, നാട്ടുകാര്‍ കൂടുതലായി ഡിജിറ്റല്‍ വ്യവഹാരങ്ങളിലേയക്ക് മാറും തുടങ്ങിയവയായിരുന്നു അന്നത്തെ പ്രധാനവാദങ്ങള്‍. ഇതിന്റെ ഭാഗമായി ആഴ്ചകളോളമാണ് ജനങ്ങള്‍ പണമില്ലാതെ ബുദ്ധിമുട്ടിയത്. എടിഎമ്മിനും ബാങ്കിനും മുന്നില്‍ മണിക്കൂറൂകളോളം വരിനിന്ന് നിരവധി പേര്‍ കുഴഞ്ഞു വീണു മരിച്ചു. പണം ഇല്ലാതെ ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ പലതും പൂട്ടി.

നോട്ടുനിരോധനത്തിന്റെ ദുരന്തം വര്‍ധിച്ചുകൊണ്ടിരുന്ന ഒരു ദിവസം പ്രധാനമന്ത്രി ഗോവയില്‍ ഒരു പരിപപാടിയില്‍ പറഞ്ഞു, ''നിങ്ങള്‍ എനിക്ക് 50 ദിവസം തരൂ. എല്ലാം ഭംഗിയാകും. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ എന്നെ കത്തിക്കൂ എന്ന്'' . 50 ദിവസത്തിന് ശേഷം ഒരു സര്‍ക്കാര്‍ ഏജന്‍സിയും ഒരു കണക്കെടുപ്പും നടത്തിയില്ല. ദുരിതങ്ങളുമായി ജനങ്ങള്‍ പൊരുത്തപ്പെടാന്‍ പഠിച്ചുവെന്ന് മാത്രം.

'ക്രിക്കറ്റ് ടീമില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കും'; വീണ്ടും വിദ്വേഷ പരാമർശവുമായി മോദി

ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകൻ കെ പി യോഹന്നാൻ അന്തരിച്ചു

വംശീയ പരാമര്‍ശം തിരിച്ചടിയായി; കോണ്‍ഗ്രസ് ഓവര്‍സീസ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് സാം പിട്രോഡ

IPL 2024| പുതിയ ഇര സഞ്ജു; തീരുമാനങ്ങളില്‍ എയറിലാകുന്ന തേർഡ് അമ്പയർ

സ്വപ്നമായി യോദ്ധയുടെ രണ്ടാം ഭാഗം