The Other Side

പാട്ട്, സിനിമ, സാന്ത്വനം; പി യുടെ കാല്‍പ്പാടുകള്‍

അന്ന റഹീസ്‌

പി ജയരാജനെക്കുറിച്ച് രാഷ്ട്രീയ എതിരാളികൾ പറയുന്ന ഒരു പ്രതിച്ഛായയുണ്ട്. കാർക്കശ്യക്കാരനായ നേതാവ്. എന്നാൽ, മറ്റൊരു ജയരാജനെയാണ് ദി അദർ സൈഡിൽ അവതരിപ്പിക്കുന്നത്. ശാസ്ത്രീയ സംഗീതം ഇഷ്ടപ്പെടുന്ന, ജഗതി ശ്രീകുമാറിന്റെ കോമഡികൾ ഓർത്തോർത്തു ചിരിക്കുന്ന ഇഷ്ടം പോലെ സിനിമകൾ കാണുന്ന പി.

കണ്ണൂരിന്റെ സാന്ത്വന സ്പർശമായ ഐആർപിസി ആണ് പി ജയരാജന്റെ രാഷ്ട്രീയത്തിനപ്പുറത്തെ ജീവിതം. പിണറായി വിജയനുമായി തോളോട് തോൾ ചേർന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തിയ ചെറുപ്പകാലം മുതൽ ഇ പി ജയരാജനുമായുള്ള സൗഹൃദം വരെ രസകരമായി പറയുന്നുണ്ട് അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യുല്‍പന്നമതിയായ നേതാവാണെന്ന് അദ്ദേഹം പറയുന്നു. മുന്നേറേണ്ട സമയത്ത് മുന്നേറുക, പിന്മാറേണ്ട സമയത്ത് പിന്മാറുക എന്നതാണ് പ്രത്യുല്‍പന്നമതിത്വം. കലാപം നേരിടാനും തന്ത്രപരമായി പിന്മാറാനും കഴിവുള്ളയാളാണ് പിണറായി. അൻപത് വർഷങ്ങള്‍ക്ക് മുൻപ് നടന്ന രണ്ട് സംഭവങ്ങള്‍ ഉദാഹരിച്ചാണ് അദ്ദേഹം അത് വിശദീകരിച്ചത്.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മുൻപ്, കണ്ണൂരില്‍ സിപിഎം കോൺഗ്രസ് സംഘർഷം നിലനില്‍ക്കുന്ന സമയത്തേതാണ് അദ്ദേഹം പങ്കുവച്ച ഒരു സംഭവം. പിണറായി വിജയനെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഓർമ എന്ന് വിശേഷിപ്പിച്ച് 1971 ലെ തലശ്ശേരി കലാപത്തിനിടെ നടന്ന ഒരു സംഭവവും അദ്ദേഹം കൂട്ടിച്ചേർത്തു.

ദി അദർ സൈഡിൽ മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, ഇടിച്ചിറക്കിയത് അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത്

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം