Science

സൗര രഹസ്യം തേടിയുള്ള ആദിത്യ-എൽ 1 യാത്ര അവസാനഘട്ടത്തിലേക്ക്; ജനുവരി ഏഴിന് എൽ വൺ ഭ്രമണപഥത്തിൽ

വെബ് ഡെസ്ക്

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ-എൽ1ന്റെ നാല് മാസം നീണ്ട യാത്ര അവസാനഘട്ടത്തിലേക്ക്. പേടകം ജനുവരി ഏഴിന് ലഗ്രാൻജിയൻ പോയിന്റ് വൺ (ലഗ്രാഞ്ച് - 1) ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് അറിയിച്ചു.

ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വബലം തുല്യമായി അനുഭവപ്പെടുന്ന അഞ്ച് പോയിന്റുകളിൽ ഒന്നാണ് ആദിത്യ-എൽ1 ലക്ഷ്യമിടുന്ന ലഗ്രാഞ്ച് - 1. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് ഈ പോയിന്റ്. ഇറ്റലിക്കാരനായ ഗണിത ശാസ്ത്രജ്ഞൻ ജോസഫ് ലൂയി ലഗ്രാഞ്ചിന്റെ സ്മരണാർഥമാണ് ഈ പോയിന്റുകൾക്ക് ലഗ്രാഞ്ച് എന്ന പേര് ൽകിയിരിക്കുന്നത്.

സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച ആദിത്യ - എൽ 1 125 ദിവസങ്ങളോളം സഞ്ചരിച്ചാണ് സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ലഗ്രാഞ്ച് - 1 എന്ന ബിന്ദുവിൽ എത്തിച്ചേരുന്നത്. ഇവിടെനിന്ന് ഭൂമിയുടെയോ മറ്റു ഗ്രഹങ്ങളുടെയോ നിഴൽ പതിക്കാതെ സൂര്യനെ നന്നായി നിരീക്ഷിക്കാൻ പേടകത്തിന് സാധിക്കുമെന്നാണ് ഐഎസ്ആർഒ കരുതുന്നത്.

സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഏഴ് ഉപകരണങ്ങൾ (പേലോഡുകൾ) അടങ്ങുന്നതാണ് ആദിത്യ എൽ - 1 പേടകം. എല്ലാ ഉപകരണങ്ങളും ഇന്ത്യ തദ്ദേശീയമായി നിർമിച്ചതാണ്. ഇതിൽ നാല് ഉപകരണങ്ങൾ സൂര്യനെക്കുറിച്ചും മൂന്ന് ഉപകരണങ്ങൾ ലഗ്രാഞ്ച് -1 ന്റെ പ്രത്യേകതകളെക്കുറിച്ചും പഠിക്കും. അഞ്ച് വർഷവും രണ്ടു മാസവുമാണ് ദൗത്യകാലാവധി.

ആദിത്യ എൽ-1 ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതായി സെപ്റ്റംബർ 18ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. ഭൂമിയുടെ ചുറ്റുമുള്ള കണങ്ങളുടെ, പ്രത്യേകിച്ച് ഭൂമിയുടെ കാന്തികമണ്ഡലത്തിലുള്ളവയുടെ സ്വഭാവം മനസിലാക്കാൻ ഈ വിവരങ്ങൾ സഹായകമാകുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

ആദിത്യയിലെ സുപ്ര തെർമൽ ആൻഡ് എനെർജെറ്റിക് പാർട്ടിക്കിൾ സ്പെക്ട്രോമീറ്റർ (സ്‌റ്റെപ്സ്) എന്ന ഉപകരണമാണ് ഭൂമിയിൽനിന്ന് 50,000 കിലോമീറ്റർ അകലെയുള്ള സുപ്ര- തെർമൽ, എനർജെറ്റിക് അയോൺ, ഇലക്ട്രോണുകളെ അളക്കാൻ ആരംഭിച്ചത്.

ഭൂമിയുടെ സ്വാധീനമണ്ഡലത്തിൽനിന്ന് ഐഎസ്ആർഒ പുറത്തുകടത്തുന്ന രണ്ടാമത്തെ പേടകമാണ് ആദിത്യ എൽ 1. ചൊവ്വയെക്കുറിച്ച്‌ പഠിക്കാൻ അയച്ച മംഗൾയാൻ പേടകമാണ് ഇതിനു മുൻപ് ഭൂമിയുടെ സ്വാധീനവലയം ഭേദിച്ചത്.

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ