BADMINTON

തകര്‍പ്പന്‍ തിരിച്ചുവരവ്; ലക്ഷ്യ സെന്‍ കാനഡ ഓപ്പണ്‍ ചാമ്പ്യന്‍

വെബ് ഡെസ്ക്

മിന്നുന്ന പ്രകടനവുമായി ഇന്ത്യയുടെ സ്റ്റാര്‍ ഷട്ട്‌ലര്‍ ലക്ഷ്യ സെന്‍ കാനഡ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം ചൂടി. ഇന്നു പുലര്‍ച്ചെ നടന്ന ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ചൈനയുടെ ലി ഷി ഫെങ്ങിനെയാണ് ലക്ഷ്യ തോല്‍പിച്ചത്. സ്‌കോര്‍ 21-18, 22-20. ലക്ഷ്യയുടെ ആദ്യ സൂപ്പര്‍ 500 സീരീസ് കിരീടമാണിത്.

ഓള്‍ ഇംഗ്ലണ്ട്് ചാമ്പ്യനായ ഫെങ് ലക്ഷ്യയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കരുതിയത്. എന്നാല്‍ ഇന്ത്യന്‍ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തിനു മുന്നില്‍ വെറും 58 മിനിറ്റുകൊണ്ട് ചൈനീസ് താരം കീഴടങ്ങി. നിലവിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് കൂടിയാണ് ലക്ഷ്യ സെന്‍.

കഴിഞ്ഞ ഓഗസ്റ്റില്‍ കോമണ്‍വെല്‍ത്ത് സ്വര്‍ണം നേടിയ ശേഷം ലക്ഷ്യയുടെ ആദ്യ കിരീടം നേട്ടം കൂടിയാണിത്. അതിനു പുറമേ ഈ വര്‍ഷം ഏതെങ്കിലുമൊരു ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം ബാഡ്മിന്റണ്‍ കിരീടം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരവും. മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് കിരീടം നേടിയ എച്ച്.എസ്. പ്രണോയിയാണ് മറ്റൊരാള്‍.

കെ എസ് ഹരിഹരന്റെ നാവ് ചതിച്ച 'മോര്‍ഫിങ്ങ്', പുലിവാല് പിടിച്ച് ആര്‍എംപിയും യുഡിഎഫും, വടകരയില്‍ വിവാദങ്ങള്‍ തുടരുന്നു

കെജ്‌രിവാളിന് മുന്നിൽ നിരന്തരം 'തോൽക്കുന്ന' മോദി

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു; നടൻ അല്ലു അർജുനെതിരെ കേസ്

53 മണ്ഡലങ്ങളില്‍ പോളിങ്ങിൽ ഇടിവ്, ആകെ 1.32 ശതമാനത്തിന്റെ കുറവ്; മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ കണക്കുകൾ പുറത്ത്

അദാനിയെ മോദി തള്ളിയത് ഇന്ത്യ സഖ്യത്തിന്റെ ആദ്യ വിജയം, പ്രതിപക്ഷം ലക്ഷ്യം കാണുന്നു: ആർ രാജഗോപാൽ