BADMINTON

സ്വിസ് ഓപ്പണിന് പിന്നാലെ കൊറിയൻ ഓപ്പണ്‍ കിരീടവുമുയർത്തി സാത്വിക്-ചിരാഗ് സഖ്യം

വെബ് ഡെസ്ക്

കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ഡബിള്‍സ് ബാഡ്മിന്റണില്‍ കിരീടമുയര്‍ത്തി ഇന്ത്യയുടെ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം. ഫൈനലില്‍ ഇന്തോനേഷ്യയുടെ ഒന്നാം നമ്പര്‍ ജോഡികളായ ഫജര്‍ അല്‍ഫിയാന്‍-മുഹമ്മദ് റിയാന്‍ സഖ്യത്തെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 17-21 21-13 21-14. ഈ വര്‍ഷം നടന്ന സ്വിസ് ഓപ്പണ്‍ സൂപ്പറും ഇന്തോനേഷ്യന്‍ സൂപ്പറും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പും സഖ്യം സ്വന്തമാക്കിയിരുന്നു.

ആദ്യ ഗെയിം കൈവിട്ടശേഷമാണ് ഇന്ത്യന്‍ സഖ്യം ശക്തമായ മുന്നേറ്റത്തിലൂടെ മത്സരം തിരിച്ചുപിടിച്ചത്. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത ഇന്തോനേഷ്യന്‍ സംഘം ഇന്ത്യന്‍ ആക്രമണത്തെ ശക്തമായി ചെറുക്കുകയായിരുന്നു. രണ്ടാം ഗെയിമില്‍ അവര്‍ താളം കണ്ടെത്തുകയും പിന്നീട് മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തുകയുമായിരുന്നു.

ആദ്യ ഗെയിം കൈവിട്ടശേഷമാണ് ഇന്ത്യന്‍ സഖ്യം ശക്തമായ മുന്നേറ്റത്തിലൂടെ മത്സരം തിരിച്ചുപിടിച്ചത്

ചൈനയുടെ വെയ്‌കെംഗ് ലിയാങ് വെയ് കെങ്-വാങ് ചാങ് സഖ്യത്തെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ സംഘം ഫൈനലിലേക്ക് പ്രവേശിച്ചത്. ലോക രണ്ടാം നമ്പറായ ലിയാങ് - വാങ് ചാങ് കൂട്ടികെട്ടിനെ ആദ്യമായാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തുന്നത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.

ഡല്‍ഹി നഗരത്തില്‍ റോഡ് ഷോ, ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം; നാടിളക്കാന്‍ കെജ്‌രിവാള്‍

പ്രജ്വലിന്റെ ലൈംഗിക വീഡിയോ പ്രചരിപ്പിച്ച കേസ്: ബിജെപി നേതാവ് അറസ്റ്റില്‍

എ ഐ നൈപുണ്യം പ്രധാന യോഗ്യതയാകുന്നു, സാങ്കേതിക ജ്ഞാനമില്ലാത്ത ജീവനക്കാരെ തൊഴിലുടമകൾ ആഗ്രഹിക്കുന്നില്ല; റിപ്പോർട്ട്

'തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ പ്രതിരോധത്തിലാക്കി'; എം കെ രാഘവന്റെ പരാതി, കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

സൈബർ കുറ്റകൃത്യങ്ങള്‍: 28,200 മൊബൈൽ ഫോണുകള്‍ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര നിർദേശം