ഏഷ്യന്‍ ഗെയിംസ്: ബജ്‌രംഗിനും വിനേഷിനും നേരിട്ട് യോഗ്യത നല്‍കിയതിനെതിരായ ഹര്‍ജി തള്ളി
Atul Yadav

ഏഷ്യന്‍ ഗെയിംസ്: ബജ്‌രംഗിനും വിനേഷിനും നേരിട്ട് യോഗ്യത നല്‍കിയതിനെതിരായ ഹര്‍ജി തള്ളി

ഐഒഎയുടെ തീരുമാനം ഏകപക്ഷീയവും അധാര്‍മ്മികവുമാണെന്നു പറയാന്‍ പറ്റില്ലെന്നും വിനേഷിനെയും ബജ്‌രംഗിനെയും എലീറ്റ് അത്‌ലറ്റുകളായി കണക്കാക്കുന്നതില്‍ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു

ഗുസ്തി താരങ്ങളായ ബജ്‌രംഗ് പൂനിയയ്ക്കും വിനേഷ് ഫോഗട്ടിനും ട്രയല്‍സ് നടത്താതെ ഏഷ്യന്‍ ഗെയിംസിന്‌ നേരിട്ട് പ്രവേശനം നല്‍കിയ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ (ഐഒഎ) തീരുമാനം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഐഒഎയുടെ തീരുമാനം ഏകപക്ഷീയവും അധാര്‍മ്മികവുമാണെന്നു പറയാന്‍ പറ്റില്ലെന്നും വിനേഷും ബജ്‌രംഗും ലോക റാങ്കിങ്ങില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ ഉള്ളവരാണെന്നും അതിനാല്‍ അവരെ എലീറ്റ് അത്‌ലറ്റുകളായി കണക്കാക്കുന്നതില്‍ തെറ്റില്ലെന്നും നിരീക്ഷിച്ച കോടതി വാദം കേള്‍ക്കാതെ ഹര്‍ജി തള്ളുകയായിരുന്നു.

ഏഷ്യന്‍ ഗെയിംസ്: ബജ്‌രംഗിനും വിനേഷിനും നേരിട്ട് യോഗ്യത നല്‍കിയതിനെതിരായ ഹര്‍ജി തള്ളി
ബജ്‌രംഗിനും വിനേഷിനും നേരിട്ട് യോഗ്യത: ഡൽഹി ഹൈക്കോടതി വിധി ജൂലൈ 29 ന്

അണ്ടര്‍ 20 ലോക ചാമ്പ്യന്‍ ആന്റിം പംഗലും അണ്ടര്‍ 23 ഏഷ്യന്‍ ചാമ്പ്യന്‍ സുജീത് കല്‍ക്കലും സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് തള്ളിയത്. നേരത്തെ മികച്ച താരങ്ങള്‍ ആരാണെന്ന് കണ്ടെത്താനല്ല കോടതിയുടെ ശ്രമമമെന്നും പകരം ഏഷ്യന്‍ ഗെയിംസിലേക്കുള്ള സെലക്ഷന്‍ നടപടിക്രമങ്ങള്‍ അഡ്‌ഹോക്ക് കമ്മിറ്റി പാലിച്ചോ ഇല്ലയോ എന്നത് കണ്ടെത്തുകയാണെന്നും വ്യക്തമാക്കിയാണ് കോടതി ഹര്‍ജി ഇന്ന് വിധിപറയാന്‍ മാറ്റിയത്‌

ഏഷ്യന്‍ ഗെയിംസ്: ബജ്‌രംഗിനും വിനേഷിനും നേരിട്ട് യോഗ്യത നല്‍കിയതിനെതിരായ ഹര്‍ജി തള്ളി
ഏഷ്യന്‍ ഗെയിംസ്: ബജ്‌രംഗിനും വിനേഷിനും നേരിട്ട് യോഗ്യത നൽകി ഐഒഎ; പ്രതിഷേധവുമായി മറ്റ് താരങ്ങൾ

ബജ്‌രംഗ് പൂനിയയ്ക്കും വിനേഷ് ഫോഗട്ടിനും ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ നേരിട്ട് പ്രവേശനം നല്‍കിയ നടപടി റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. 65, 53 കിലോഗ്രാം വിഭാഗങ്ങളില്‍ ഇരുവരും മുന്‍ വര്‍ഷങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ഈ വര്‍ഷം ഈ വിഭാഗങ്ങളില്‍ ഒരു മത്സരത്തില്‍ പോലും ഗോദയിലിറങ്ങിയിട്ടില്ലെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. അഭിഭാഷകരായ ഹൃഷികേശ് ബറുവ, അക്ഷയ് കുമാര്‍ എന്നിവര്‍ മുഖേനയാണ് ഇരുവരും ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സെപ്റ്റംബര്‍ 23 നും ഒക്ടബോബര്‍ 8 നും ഇടയില്‍ ചൈനയിലെ ബാങ്ഷൂവില്‍ വച്ചാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്. 2022 സെപ്റ്റംബര്‍ 10 മുതല്‍ 25 വരെ നടക്കാനിരുന്ന പരിപാടി കോവിഡ് മഹാമാരി കാരണം മാറ്റ വയ്ക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in