CRICKET

ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമായി രവീന്ദ്ര ജഡേജ; മറികടന്നത് പത്താന്റെ റെക്കോർഡ്

വെബ് ഡെസ്ക്

ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമായി രവീന്ദ്ര ജഡേജ. ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ സൂപ്പർ ഫോർ മത്സരത്തിലാണ് ജഡേജ സുവർണ നേട്ടം കൈവരിച്ചത്. ഇതോടെ ഏകദിന ഫോർമാറ്റുകളിൽ ഏഷ്യാ കപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായി ജഡേജ മാറി.

12 മത്സരത്തിൽ നിന്നായി 22 വിക്കറ്റ് വീഴ്ത്തിയ ഇർഫാൻ പത്താന്റെ റെക്കോർഡാണ് ഇന്നലെ രണ്ടു വിക്കറ്റ് വീഴ്ത്തി കൊണ്ട് 18 മത്സരങ്ങളിൽ നിന്നായി 24 വിക്കറ്റ് വീഴ്ത്തി ജഡേജ മറികടന്നത്. ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന അഞ്ചാമത്തെ ബൗളറാണ് ജഡേജ. 24 മത്സരങ്ങളിൽ നിന്നായി 30 വിക്കറ്റ് വീഴ്ത്തിയ മുത്തയ്യ മുരളീധരനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

ഒമ്പത് മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുമായി കുൽദീപ് യാദവും ജഡേജയ്ക്ക് പിന്നാലെയുണ്ട്. മുൻ പാക് താരം സഈദ് അജ്മലാണ് 25 വിക്കറ്റുമായി രവീന്ദ്ര ജഡേജക്ക് തൊട്ടു മുകളിലുള്ളത്. 14 മത്സരങ്ങളിൽ നിന്ന് 29 വിക്കറ്റെടുത്ത ശ്രീലങ്കൻ താരങ്ങളായ ലസിത് മല്ലിംഗയും എട്ട് മത്സരങ്ങളിൽ നിന്നായി 26 വിക്കറ്റെടുത്ത അജന്ത മെൻഡിസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍