CRICKET

'അർജുനോട് കളിയിൽ മാത്രം ശ്രദ്ധിക്കാനാണ് പറയുന്നത്': സച്ചിൻ

വെബ് ഡെസ്ക്

അർജുൻ തെണ്ടുല്‍ക്കറിന്റെ കരിയർ മികച്ചതാക്കാൻ തന്റെ തുടക്കകാലത്തെ അതേ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നു പിതാവും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിൻ തെണ്ടുല്‍ക്കർ. മകനോട് കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നല്‍കിയ ഉപദേശമെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റിന്റെ തുടക്കകാലത്ത്, മാതാപിതാക്കളുടെയും കുടുംബത്തിന്റെയും ഭാഗത്ത് നിന്നും ലഭിച്ചിരുന്ന പിന്തുണയെക്കുറിച്ചും അദ്ദേഹം 'സിന്റില്ലേറ്റിംഗ് സച്ചിൻ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെ വെളിപ്പെടുത്തി.

"എനിക്ക് എന്റെ കുടുംബത്തിൽ നിന്നും പിന്തുണ കിട്ടിയിരുന്നു. പലതിനും പരിഹാരം കണ്ടെത്തുന്നതിന് ജ്യേഷ്ഠൻ അജിത് തെണ്ടുല്‍ക്കർ പ്രധാന പങ്കുവഹിച്ചു. എന്റെ ജന്മദിനത്തിൽ നിതിൻ തെണ്ടുല്‍ക്കർ എനിക്കായി പെയിന്റിങുകൾ ചെയ്തു തന്നു. എന്റെ അമ്മ എൽഐസിയിൽ ജോലി ചെയ്യുകയായിരുന്നു, അച്ഛൻ പ്രൊഫസറായിരുന്നു. അവർ എനിക്ക് സ്വാതന്ത്ര്യം നൽകി. കുട്ടികൾക്ക് സ്വാതന്ത്ര്യം നൽകണമെന്ന് ഞാൻ മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നു," - സച്ചിൻ പറഞ്ഞു.

അടുത്തിടെ ഐപിഎൽ അരങ്ങേറ്റം കുറിച്ച മകൻ അർജുനെക്കുറിച്ചും അദ്ദേഹം വാചാലനായി. മകനോട് കളിയിൽ ശ്രദ്ധിക്കാനാണ് നല്‍കിയ ഉപദേശമെന്നും ക്രിക്കറ്റിന്റെ തുടക്കകാലത്ത് തനിക്ക് ലഭിച്ച അതേ അന്തരീക്ഷമാണ് കുടുംബത്തില്‍ മകന് വേണ്ടിയും സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം സ്വയം അഭിനന്ദിക്കുകയും പിന്നെ ആളുകൾ നിങ്ങളെ അഭിനന്ദിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ അച്ഛൻ കളിയിൽ മാത്രം ശ്രദ്ധിക്കാനാണ് പറഞ്ഞതെന്നും അത് തന്നെയാണ് മകനോട് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കളിയിൽ നിന്ന് വിരമിച്ചപ്പോൾ മാധ്യമങ്ങൾ തന്നെ അഭിനന്ദിച്ചിരുന്നു. ആ സമയത്ത്, അർജുന് ആവശ്യമായ ഇടം നൽകണമെന്നും ക്രിക്കറ്റിനെ സ്നേഹിക്കാൻ അനുവദിക്കണമെന്ന് താൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നുവെന്നും അത് അവർ നിറവേറ്റിയതിൽ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റിന്റെ തുടക്കക്കാലത്ത്, അദ്ദേഹത്തിന്റെ അമ്മ ചെയ്തിരുന്ന കഠിനാധ്വാനത്തെക്കുറിച്ചു സംസാരിക്കവേ അദ്ദേഹം വികാരാധീനനായി. ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ വളരെയധികം പരിക്കുകൾ സംഭവിച്ചിരുന്നുവെന്നും രണ്ട് കാലുകൾക്കും ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചതും അത് നടത്താതെ തന്റെ ഭാര്യ അഞ്ജലി പരിപാലിച്ചതിനെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു.

ഓൾറൗണ്ടറായ അർജുൻ ടെണ്ടുൽക്കർ മുംബൈ ഇന്ത്യൻസിന് വേണ്ടി ഈ സീസണി‌ൽ കളിച്ചിരുന്നു. ഇതോടെ ഐപിഎൽ ചരിത്രത്തിൽ കളിക്കുന്ന ഒരേയൊരു അച്ഛനും മകനുമായി ഇരുവരും മാറിയിരുന്നു.

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി