FOOTBALL

അരങ്ങേറ്റത്തില്‍ 'അടിയേറ്റ്' മാഞ്ചസ്റ്റര്‍ സിറ്റി; സൂപ്പര്‍ താരത്തിന് പരുക്ക്

വെബ് ഡെസ്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുതിയ സീസണില്‍ ആദ്യ മത്സരത്തില്‍ തന്നെ തിരിച്ചടി നേരിട്ട് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി. ഉദ്ഘാടന മത്സരത്തില്‍ ബേണ്‍ലിയെ എതിരില്ലാത്ത മൂന്നു ഗോളുകകള്‍ക്ക് തോല്‍പിച്ച് തകര്‍പ്ബന്‍ തുടക്കം കുറിച്ചതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടി. മധ്യനിരയിലെ സൂപ്പര്‍ താരം കെവിന്‍ ഡി ബ്രുയ്‌ന് പരുക്കേറ്റതാണ് സിറ്റിക്ക് ആശങ്ക ഉയര്‍ത്തുന്നത്.

പരുക്കിന്റെ പിടിയിലായിരുന്ന ഡിബ്രുയ്‌നെ ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ കോച്ച് പെപ്പ് ഗ്വാര്‍ഡിയോള താരത്തെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ തന്നെ ഇറക്കുകയായിരുന്നു.

എന്നാല്‍ മത്സരത്തിന്റെ ആദ്യപകുതി പോലും പൂര്‍ത്തിയാക്കാന്‍ ഡിബ്രുയ്‌നായില്ല. 23-ാം മിനിറ്റില്‍ തന്നെ താരത്തെ പിന്‍വലിക്കേണ്ടി വന്നു. ഡിബ്രുയ്‌നു പകരം പിന്നീട് മത്തേയു കൊവാസിച്ചാണ് കളിച്ചത്. ഡിബ്രുയ്‌ന് ഹാംസ്ട്രിങ് ഇന്‍ജുറിയാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

കുറഞ്ഞത് നാലാഴ്ചയോളം ഡിബ്രുയ്‌ന് പുറത്തിരിക്കേണ്ടി വരുമെന്നാണ് മെഡിക്കല്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതോടെ സെവിയയ്‌ക്കെതിരായ യുവേഫ സൂപ്പര്‍ കപ്പ് ഫൈനലും ന്യൂകാസില്‍ യുണൈറ്റഡ്, ഷെഫീല്‍ഡ് യുണൈറ്റഡ്, ഫുള്‍ഹാം എന്നിവര്‍ക്കെതിരായ പ്രീമിയര്‍ ലീഗ് മത്സരങ്ങളും ഡിബ്രുയ്‌നു് നഷ്ടമാകുമെന്ന് ഉറപ്പായി.

അതേസമയം പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയമാണ് സിറ്റി നേടിയത്. സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ടിന്റെ ഇരട്ടഗോളുകളാണ് അവര്‍ക്ക് വന്‍ ജയമൊരുക്കിയത്. മത്സരത്തിന്റെ നാലാം മിനിറ്റില്‍ ഹാലണ്ടാണ്ട് ഗോള്‍വേട്ട ആരംഭിച്ചത്. 36-ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോള്‍ നേടി നോര്‍വീജിയന്‍ താരം ലീഡ് ഇരട്ടിയാക്കി. പിന്നീട് രണ്ടാം പകുതിയില്‍ 75-ാം മിനിറ്റില്‍ റോഡ്രിയാണ് പട്ടിക തികച്ചത്.

'ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന് ബ്രിട്ടാസ് വിളിച്ചിരുന്നു'; തുറന്നുപറഞ്ഞ് തിരുവഞ്ചൂര്‍

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്