Adimazes
Adimazes
FOOTBALL

ഐഎസ്എല്‍ ഫുട്‌ബോള്‍: ബ്ലാസ്‌റ്റേഴ്‌സ് സെമി കാണാതെ പുറത്ത്

വെബ് ഡെസ്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

ഒഡീഷയിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ലീഡ് നേടിയ ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ഇരുടീമുകളും കരുതലോടെയായിരുന്നു തുടങ്ങിയത്. അതുകൊണ്ടു തന്നെ ആദ്യപകുതി തീര്‍ത്തും വിരസമായിരുന്നു. ലീഡ് നേടുന്നതിലുപരി ലീഡ് വഴങ്ങാതിരിക്കാന്‍ ഇരുകൂട്ടരും ശ്രമിച്ചതോടെ ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചു.

തുടര്‍ന്ന് രണ്ടാം പകുതിയില്‍ 67-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. സ്‌ട്രൈക്കര്‍ ഫെഡര്‍ സെര്‍നിച്ചാണ് സ്‌കോര്‍ ചെയ്തത്. ലീഡ് നേടിയതിനു പിന്നാലെ തുടരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട ബ്ലാസ്‌റ്റേഴ്‌സിനു പക്ഷേ സ്‌കോര്‍ നില ഉയര്‍ത്താനായില്ല. മറുവശത്ത് സമനിലയ്ക്കായി ഒഡീഷ കിണഞ്ഞു പൊരുതുകയും ചെയ്തു.

ഒടുവില്‍ നിശ്ചിത സമയം അവസാനിക്കാന്‍ മൂന്നു മിനിറ്റ് ബാക്കിനില്‍ക്കെ ഒഡീഷ ഒപ്പമെത്തി. നിരന്തര ആക്രമണങ്ങള്‍ക്കൊടുവില്‍ റോയ് കൃഷ്ണയുടെ പാസില്‍ നിന്ന് ഡീഗോ മൗറീഷ്യോയാണ് സ്‌കോര്‍ ചെയ്തത്. ഇതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു.

എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ തന്നെ ഒഡീഷ വിജയഗോളും കണ്ടെത്തി. ഇന്ത്യന്‍ യുവതാരം ഇസാക് വന്‍ലാല്‍റൗത്‌ഫെലയാണ് ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച ഗോള്‍ നേടിയത്. പിന്നീട് ശേഷിച്ച സമയം മുഴുവന്‍ കിണഞ്ഞു പൊരുതിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന് കടം വീട്ടാനായില്ല. അതോടെ തുടര്‍ച്ചയായ രണ്ടാം സീസണിലും ബ്ലാസ്‌റ്റേഴ്‌സ് സെമി കാണാതെ പുറത്തായി.

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്