FOOTBALL

ചരിത്രം സൃഷ്ടിക്കും; മെസിയില്‍ പ്രതീക്ഷയര്‍പ്പിച്ചു സൗദി അറേബ്യ

വെബ് ഡെസ്ക്

അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയില്‍ പ്രതീക്ഷയര്‍പ്പിച്ചു സൗദി ക്ലബായ അല്‍ ഹിലാല്‍. മെസി എത്തുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെ സൗദിയിലെ രാഷ്ട്രീയ, കായിക നേതാക്കളെല്ലാം തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ്. എന്നാല്‍, നിലവിലെ ക്ലബുമായി കരാര്‍ അവസാനിക്കുന്നതുവരെ പുതിയക്ലബിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും കൈകൊള്ളില്ലെന്ന് മെസി വ്യക്തമാക്കിയതായും വാര്‍ത്തകളുണ്ട്.

എന്നിരുന്നാലും, താരം അല്‍ഹിലാലില്‍ എത്തുമെന്നാണ് സൗദി പ്രതീക്ഷിക്കുന്നത്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള മെസിയുടെ കരാര്‍ ജൂണ്‍ 30 നാണ് അവസാനിക്കുക. ഈ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ മെസി ഫ്രാന്‍സ് വിടുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

നിലവിലെ ക്ലബ് വിട്ട് മെസി അല്‍ ഹിലാലില്ലെത്തുകയാണെങ്കില്‍ ഏകദേശം, 300 ദശലക്ഷം രൂപ വലിയ തുക പ്രതിഫലമായി ലഭിക്കും. ഇത് അല്‍ നസറിനു വേണ്ടി കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതലാണ്.

മെസിയെ കൂടാതെ,സ്പാനിഷ് ഫുട്‌ബോള്‍ ലോകത്തെ മറ്റ് താരങ്ങളും സൗദി അറേബ്യയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. അതേസമയം, മെസിയെ ക്ലബിലെത്തിക്കാനുള്ള ശ്രമത്തിലാണ് സ്പാനിഷ് ക്ലബ് ബാഴ്‌സലേണ. ബാഴ്‌സയുമായി മെസി കരാറില്‍ ഒപ്പിട്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്‌ മെസിയുടെ വരവ് സൗദിയുടെ ശുഭാപ്തി വിശ്വാസം ഇരട്ടിയാക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

പിഎസ്ജിയുമായുള്ള മെസിയുടെ ബന്ധം വഷളായിട്ട് നാളുകളായി. അനുവാദമില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ച താരത്തെ ക്ലബ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. രണ്ടാഴ്ച്ചത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെയാണ് പിഎസ്ജിയുമായി കരാര്‍ പുതുക്കില്ലെന്ന് മെസി വ്യക്തമാക്കിയത്. എന്നാല്‍, മെസിയുടെ സൗദി സന്ദര്‍ശനത്തിന് മുന്‍പുതന്നെ താരം, പിഎസിജി വിടാന്‍ തീരുമാനം എടുത്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,