IPL 2023

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ മുംബൈയ്ക്ക് ലക്ഷ്യം 201

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സിന് ലക്ഷ്യം 201 റണ്‍സ്. അവസാന ലീഗ് റൗണ്ട് മത്സരത്തില്‍ മുംബൈയ്‌ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് അടിച്ചെടുത്തത്.

അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളിന്റെയും വിവ്‌റാന്ത് ശര്‍മയുടെയും മികച്ച ബാറ്റിങ്ങാണ് ഹൈദരാബാദിന് തുണയായത്. അഗര്‍വാള്‍ 46 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും നാലു സിക്‌റുകളും സഹിതം 83 റണ്‍സ് നേടിയപ്പോള്‍ 47 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 69 റണ്‍സാണ് വിവ്‌റാന്ത് അടിച്ചെടുത്തത്.

ഇരുവരും ചേര്‍ന്നുള്ള ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്ന 140 റണ്‍സാണ് സണ്‍റൈസേഴ്‌സ് ഇന്നിങ്‌സിന്റെ നട്ടെല്ല. ഇവര്‍ക്കു പുറമേ മറ്റാര്‍ക്കും സണ്‍റൈസേഴ്‌സ് നിരയില്‍ തിളങ്ങാനായില്ല. ഹെന്റ്‌റിച്ച് ക്ലാസന്‍(18), ഗ്ലെന്‍ ഫിലിപ്‌സ്(1), ഹാരി ബ്രൂക്ക്(0) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ നായകന്‍ എയ്ഡന്‍ മര്‍ക്രം 13 റണ്‍സുമായും സന്‍വീര്‍ സിങ് നാലു റണ്‍സുമായും പുറത്താകാതെ നിന്നു.

മുംബൈയ്ക്കു വേണ്ടി നാലോവറില്‍ 37 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ യുവ പേസര്‍ ആകാശ് മധ്‌വാള്‍ ആണ് ബൗളിങ്ങില്‍ തിളങ്ങിയത്. ക്രിസ് ജോര്‍ദാനാണ് ശേഷിച്ച ഒരു വിക്കറ്റ്.

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇന്നു ജയിച്ചേ തീരൂയെന്ന അവസ്ഥയിലാണ് മുംബൈ സണ്‍റൈസേഴ്‌സിനെ നേരിടുന്നത്. ഇന്നു ജയിച്ചാല്‍ മാത്രം പോര. അവര്‍ക്ക് അവസാന നാലില്‍ കടക്കണമെങ്കില്‍ ഇന്നു നടക്കുന്ന രണ്ടാം മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഗുജറാത്ത് ടൈറ്റന്‍സിനോടു തോല്‍ക്കുകയും വേണം.

ഡല്‍ഹി മദ്യനയക്കേസ്: കെജ്‌രിവാളിനൊപ്പം ആം ആദ്മി പാര്‍ട്ടിയെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് ഇഡി

'ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന് ബ്രിട്ടാസ് വിളിച്ചിരുന്നു'; തുറന്നുപറഞ്ഞ് തിരുവഞ്ചൂര്‍

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌