IPL 2023

പൂരം കൊടിയേറി; ടൈറ്റന്‍സിന് ടോസ്, സൂപ്പര്‍ കിങ്‌സിന് ബാറ്റിങ്

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് 16-ാം സീസണിന് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ പ്രൗഡ ഗംഭീര തുടക്കം. തിങ്ങിനിറഞ്ഞ കാണികള്‍ക്കു മുന്നില്‍ വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ക്കു ശേഷം നടന്ന ടോസ് ജയിച്ച ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കങ്‌സിനെ ബാറ്റിങ്ങിന് അയച്ചു.

തുടക്കത്തില്‍ ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ സൂപ്പര്‍ കിങ്‌സിനെ ചെറിയ സ്‌കോറില്‍ ഒതുക്കാനാണ് ടൈറ്റന്‍സ് ലക്ഷ്യമിടുന്നത്. നാലു വിദേശ താരങ്ങളുമായാണ് ഇരുടീമുകളും ഇറങ്ങുന്നത്.

സൂപ്പര്‍ കിങ്‌സ് ഇലവന്‍:- ഡെവണ്‍ കോണ്‍വെ, റുതുരാജ് ഗെയ്ക്ക്‌വാദ്, മൊയീന്‍ അലി, ബെന്‍ സ്‌റ്റോക്‌സ്, രവീന്ദ്ര ജഡേജ, ശിവം ദുബെ, അമ്പാട്ടി റായിഡു, മഹേന്ദ്ര സിങ് ധോണി, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍.

ഗുജറാത്ത് ടൈറ്റന്‍സ് ഇലവന്‍:- ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, കെയ്ന്‍ വില്യംസണ്‍, വിജയ് ശങ്കര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, ജോഷ് ലിറ്റില്‍, അല്‍സാരി ജോസഫ്, യാഷ് ദയാല്‍.

നേരത്ത നടന്ന വര്‍ണാഭമായ ചടങ്ങുകള്‍ക്ക് ചലചിത്ര താരങ്ങളായ തമന്നയും രശ്മിക മന്ദാനയും നേതൃത്വം നല്‍കി. വൈകിട്ട് ആറു മണിയോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങുകള്‍ക്കായി മണിക്കൂറുകള്‍ മുമ്പേ തന്നെ സ്‌റ്റേഡിയം നിറഞ്ഞിരുന്നു. ഗുജറാത്തിന്റെ ഹോം തട്ടകമായ സ്‌റ്റേഡിയത്തില്‍ പക്ഷേ തിങ്ങി നിറഞ്ഞത് സൂപ്പര്‍ കിങ്‌സ് ആരാധകരായിരുന്നു. സ്‌റ്റേഡിയത്തിന്റെ ഒരു ഭാഗം തുടക്കത്തിലേ തന്നെ പീതവര്‍ണത്തിലാക്കാന്‍ അവര്‍ക്കായി.

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി