SPORT

സ്പെയിന്‍ വനിതാ ഫുട്ബോള്‍ ചുംബന വിവാദം: ലൂയിസ് റുബൈലസിനെതിരെ പരാതി നല്‍കി ജെന്നി ഹെര്‍മോസോ

വെബ് ഡെസ്ക്

വനിതാ ഫുട്‌ബോള്‍ ലോകകപ്പ് വിജയാഘോഷത്തിനിടയിലെ ചുംബന വിവാദത്തില്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് റുബൈലസിനെതിരെ ജെന്നി ഹെര്‍മോസോ പരാതി നല്‍കി. ഉഭയസമ്മതപ്രകാരമല്ല ലൂയിസ് റുബൈലസ് ചുംബിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

ചുംബിച്ചത് ഉഭയ സമ്മതപ്രകാരമാണെന്നായിരുന്നു ലൂയിസിന്റെ വാദം. 46 കാരനായി ഇയാള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്നാണ് പരാതിയിലുള്ളത്. ഓഗസ്റ്റ് 29 ന് ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്ന പരാതിയല്‍ സ്പാനിഷ് പ്രോസിക്യൂട്ടര്‍മാര്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം ലൂയിസ് റുബൈലസിനെതിരെ ജെന്നി ഹെര്‍മോസോ പരാതി നല്‍കിയത്.

തന്റെ അനുവാദമില്ലാതെയാണ് ലോകകപ്പ് ആഘോഷങ്ങള്‍ക്കിടെ സ്പാനിഷ് ഫുട്‌ബോള്‍ തലവന്‍ ലൂയിസ് റുബിയാലസ് ചുംബിച്ചതെന്ന് ജെന്നി ഹെര്‍മോസോയുടെ പരസ്യ പ്രതികരണം വന്നതോടെ. വിഷയം നിയമപരമായി പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ഫ്രാന്‍സിലെ ക്രിമിനല്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

'സംഭവം കൂടുതല്‍ വഷളാക്കാതിരിക്കാന്‍ സമ്മര്‍ദമുണ്ട്. റുബിയാലസിന്റെ അവകാശവാദങ്ങളെല്ലാം തെറ്റാണ്. അദ്ദേഹം അനുവാദത്തോടെയല്ല എന്നെ ചുംബിച്ചത്. ആ സമയത്ത് ലോകകപ്പ് വിജയിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍. റുബിയാലസിനെ പിന്തുണയ്ക്കുന്ന രീതിയില്‍ പ്രതികരിക്കാന്‍ എനിക്കു മേല്‍ വലിയ സമ്മര്‍ദമുണ്ട്.' ജെന്നിഫര്‍ ഹെര്‍മോസോ പ്രതികരിച്ചു.

വനിതാ ഫുട്‌ബോള്‍ ലോകകപ്പ് വിജയിച്ച് മെഡല്‍ സ്വീകരിക്കാനെത്തിയ സ്‌പെയിന്‍ താരങ്ങളെ ഓരോരുത്തരെയായാണ് റുബിയാലസ് ചുംബിച്ചത്. ടീമിലെ പ്രധാന താരങ്ങളിലൊരാളായ ജെന്നി ഹെര്‍മോസോയെ റുബിയാലസ് ചുണ്ടില്‍ ചുംബിച്ചതാണ് വിവാദമായത്. സ്‌പെയിനിലെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ റുബിയാലസിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. സംഭവത്തില്‍ റുബിയാലസ് മാപ്പു പറഞ്ഞിരുന്നു.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം