TECHNOLOGY

പൊതു ചാര്‍ജിങ് പോയിന്റുകള്‍ ഉപയോഗിക്കരുത്, ഫോണിലെ വിവരങ്ങൾ ചോർന്നേക്കാം; 'ജ്യൂസ് ജാക്കിങ്' മുന്നറിയിപ്പുമായി കേന്ദ്രം

വെബ് ഡെസ്ക്

പൊതുസ്ഥലങ്ങളിലെ ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിച്ച് മൊബൈൽ ഫോണോ ലാപ്ടോപ്പോ ഉപയോഗിച്ച് ചാർജ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. വിമാനത്താവളങ്ങൾ, ഹോട്ടലുകൾ, കഫെകൾ, ബസ്‍ സ്റ്റാൻഡുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലെ യുഎസ്ബി ഫോണ്‍ ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കരുതെന്നാണ് നിർദേശം.

പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സൗജന്യ യുഎസ്ബി ചാർജിങ് പോർട്ടുകൾ സൈബര്‍ ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ജ്യൂസ് ജാക്കിങ് ഭീഷണി നിലനിൽക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ മുന്നറിയിപ്പ്.

യുഎസ്ബി ഉപയോഗിച്ച് ഹാക്കിങ് നടത്തി ഡിവൈസുകളിലെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്ന രീതിയാണ് ജ്യൂസ് ജാക്കിങ്. പൊതുചാര്‍ജിങ് സ്റ്റേഷനുകളിൽനിന്ന് ഫോൺ, ലാപ്ടോപ്പ് മുതലായവ ചാര്‍ജ് ചെയ്യുമ്പോള്‍ ഡേറ്റ അപഹരിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കാനും ഫോണുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകൾ ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്യാനും സൈബർ ക്രിമിനലുകൾക്ക് ഈ പൊതുവിടങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാനാവും.

ചാര്‍ജിങിനും ഡേറ്റ കൈമാറ്റത്തിനുമായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് ഒരേ കേബിള്‍ തന്നെയാകുന്നത് തട്ടിപ്പിനിരയാകാന്‍ സാധ്യത കൂടുതലാണ്. കേബിള്‍ പോര്‍ട്ടില്‍ ഒരു ഉപകരണം എത്ര സമയം പ്ലഗ്-ഇൻ ചെയ്തിരിക്കുന്നു എന്നതിനെ ആശ്രയിച്ച്, വലിയ അളവിൽ വിവരങ്ങൾ ചോർത്താനുള്ള സാധ്യതകളുണ്ട്.

ഇത്തരം ഭീഷണികളിൽ നിന്ന് രക്ഷനേടാൻ സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെ?

ഇലക്ട്രിക്കൽ വാൾ ഔട്ട്‌ലെറ്റുകൾ തിരഞ്ഞെടുക്കുക അല്ലെങ്കിൽ സ്വന്തമായി പവർ ബാങ്കുകളും കേബിളുകളും യാത്രയിൽ കരുതുക.

ശക്തമായ ലോക്ക് പിൻ (PIN) അല്ലെങ്കിൽ പാസ്‌വേഡ് ഉപയോഗിച്ച് നിങ്ങളുടെ ഡിവൈസുകൾ സംരക്ഷിക്കാം. അനധികൃതമായി ഒരു ഡിവൈസിലേക്ക് ആക്‌സസ് ചെയ്യുന്നത് തടയാനും ഡേറ്റ വിട്ടുവീഴ്ചയുടെ അപകടസാധ്യത ലഘൂകരിക്കുന്നതിനും പരിചിതമല്ലാത്തതോ വിശ്വസനീയമല്ലാത്തതോ ആയ ഡിവൈസുകളുമായി പെയർ ഓപ്ഷൻ നടത്തുന്നത് പൂർണമായും ഒഴിവാക്കണം.

പൊതുവിടങ്ങളിൽ അത്യാവശ്യമായി ചാർജ് ചെയ്യേണ്ട അവസരങ്ങളിൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയവ സ്വിച്ച് ഓഫ് ചെയ്തശേഷം മാത്രം ചാർജ് ചെയ്യാൻ ശ്രദ്ധിക്കണം. ഇതുവഴി, പൂർണമായും സൈബർ ആക്രമണങ്ങൾ ഒഴിവാക്കാനാകില്ലെങ്കിലും സൈബർ ഭീഷണിയുടെ സാധ്യത കുറയ്ക്കാനാകും.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം