TECHNOLOGY

"സക്ക് ഈസ് എ ചിക്കൻ"; കേജ് ഫൈറ്റിൽ സക്കർബർഗിന്റെ നിലപാടിനെ പരിഹസിച്ച് മസ്ക്

വെബ് ഡെസ്ക്

മെറ്റാ സിഇഒ മാർക്ക് സക്കർബർഗിനെ പരിഹസിച്ച് ഇലോൺ മസ്‌ക്. "സക്ക് ഈസ് എ ചിക്കൻ" എന്നായിരുന്നു മസ്കിന്റെ പോസ്റ്റ്. സക്കർബർഗ് ഒരു ഭീരുവാണെന്നാണ് പ്രയോ​ഗം അർത്ഥമാക്കുന്നത്. എക്‌സിൽ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് ഇലോൺ മസ്‌ക് പ്രഖ്യാപിച്ച 'സക്ക് v/s മസ്‌ക്' കേജ് ഫൈറ്റിൽ സക്കർബർഗിന്റെ നിലപാടിനെ വിമർശിച്ചാണ് മസ്കിന്റെ പ്രതികരണം.

മസ്ക് മുന്നോട്ടുവച്ച കേജ് ഫൈറ്റ് ​ഗൗരവമായി എടുക്കേണ്ട ഒന്നല്ലെന്നായിരുന്നു സക്കർബർ​ഗിന്റെ പ്രതികരണം. അത് മനസിലാക്കി മുന്നോട്ടുപോകേണ്ട സമയമായെന്നും സക്കർബർഗ് ത്രെഡ്സിൽ കുറിച്ചിരുന്നു. “ഇലോൺ ഗൗരവത്തോടെയല്ല ഇത് പറയുന്നതെന്ന് നമുക്കെല്ലാവർക്കുമറിയാം. അതുകൊണ്ട് മുന്നോട്ട് പോകേണ്ട സമയമാണിത്. ഞാൻ ഒരു തീയതി പറഞ്ഞിരുന്നു. ഇത് ചാരിറ്റിക്ക് വേണ്ടിയുള്ള ഒരു മത്സരമാക്കാമെന്ന് ഡാന വൈറ്റും പറഞ്ഞിരുന്നു. എന്നാൽ ഇലോൺ തീയതി സ്ഥിരീകരിക്കില്ല. തനിക്ക് ശസ്ത്രക്രിയ ആവശ്യമാണെന്ന് പറയുകയും പകരം വീട്ടുമുറ്റത്ത് പരിശീലനം നടത്താൻ എന്നോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇലോൺ എപ്പോഴെങ്കിലും തീയതിയും ഔദ്യോഗിക ഇവന്റിനെയും കുറിച്ച് ഗൗരവമായി കാണുകയാണെങ്കിൽ, എന്നെ എങ്ങനെ സമീപിക്കണമെന്ന് അദ്ദേഹത്തിനറിയാം. അതല്ലെങ്കിൽ, മുന്നോട്ട് പോകാനുള്ള സമയമായി. കായികത്തെ ഗൗരവമായി കാണുന്നവരുമായി മത്സരിക്കുന്നതിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്," സക്കർബർ​ഗ് ത്രെഡ്സിൽ കുറിച്ചു.

ഇരുവരും തമ്മിലുള്ള കേജ് ഫൈറ്റിന്റെ തത്സമയ സംപ്രേഷണത്തിൽ നിന്നുള്ള വരുമാനം വിമുക്ത ഭടന്മാരുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുമെന്നാണ് മസ്ക് പ്രഖ്യാപിച്ചിരുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിക്കാൻ കൂടുതൽ വിശ്വസനീയമായ ഒരു പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതല്ലേ നല്ലത് എന്നായിരുന്നു സക്കർബർഗിന്റെ മറുപടി.

ജൂൺ 20ന് മാർക്ക് സക്കർബർഗുമായി കേജ് ഫൈറ്റിന് തയ്യാറാണെന്ന മസ്‌കിന്റെ ട്വീറ്റിൽ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. മറ്റൊരു ട്വീറ്റിലൂടെ പോരാട്ടത്തിനായി ശക്തമായ തയ്യാറെടുപ്പിലാണ് താനെന്നും മസ്‌ക് ചൂണ്ടിക്കാട്ടി. എന്നാൽ ശതകോടീശ്വരന്മാർ തമ്മിലുള്ള കേജ് ഫൈറ്റിന് പിന്നിലെ കാരണം എന്താണെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല.

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍