TECHNOLOGY

ട്രാന്‍സ്‌പെരന്റ് ഡിസ്പ്ലെ ലാപ്ടോപ് അവതരിപ്പിച്ച് ലെനൊവൊ; ലോകത്തില്‍ ആദ്യം

വെബ് ഡെസ്ക്

ട്രാന്‍സ്‌പെരന്റ് ഡിസ്പ്ലെയോടുകൂടിയ ലോകത്തിലെ ആദ്യ ലാപ്ടോപ് അവതരിപ്പിച്ച് ലെനൊവൊ. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ലൊനൊവൊ തിങ്ക്ബുക്ക് ട്രാന്‍സ്‌പെരന്റ് ഡിസ്പ്ലെ എന്ന മോഡല്‍‌ പ്രത്യക്ഷമായത്. 17.3 ഇഞ്ചാണ് സ്ക്രീനിന്റെ സൈസ്. 55 ശതമാനം വരെയാണ് ട്രാന്‍സ്‍പെരന്‍സി. 720പി റെസൊലൂഷനോടുകൂടി വരുന്ന മൈക്രൊ എല്‍ഇഡി സ്ക്രീനാണ് കമ്പനി നല്‍കിയിരിക്കുന്നത്. കീബോർഡിലും ട്രാന്‌സ്‌പെരന്റ് ഭാഗം നല്‍കിയിട്ടുണ്ട്.

ട്രാന്‍സ്‌പെരന്റ് ഡിസ്‌പ്ലെ സവിശേഷതയ്ക്ക് പുറമെ ആർട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ജെനറേറ്റഡ് കണ്ടന്റ് (എഐജിസി) സങ്കേതികവിദ്യയും സംയോജിപ്പിച്ചിട്ടുണ്ട്. ഇതൊരു ആശയമായിട്ടാണ് ലെനൊവൊ അവതരിപ്പിച്ചിരിക്കുന്നത്, ഉടന്‍ തന്നെ വിപണിയില്‍ ലഭ്യമായേക്കില്ല. ലാപ്ടോപിന്റെ ചേസീസില്‍ ക്യാമറയും നല്‍കിയിട്ടുണ്ട്. ചിത്രങ്ങള്‍ തിരിച്ചറിയുന്നതിനായി എഐക്ക് ഉപയോഗിക്കുന്നതിനാണിത്.

സോഫ്റ്റ്‌വെയറിന്റെ കാര്യത്തില്‍ നിലവിലെ ലാപ്ടോപുകള്‍ പ്രവർത്തിക്കുന്ന വിന്‍ഡോസ് 11 ഒഎസ് തന്നെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് സവിശേഷതകളൊന്നും ലെനൊവൊ പുറത്തുവിട്ടിട്ടില്ല.

കീബോർഡ് ട്രാന്‍സ്‌പെരന്റായതുകൊണ്ട് തന്നെ സ്കെച്ച്പാഡായും ഉപയോഗിക്കാന്‍ കഴിയുന്നും. സാധാരണ കീബോർഡില്‍ ടൈപ്പ് ചെയ്യുന്ന അനുഭവം ലഭിക്കില്ല എന്നതാണ് ഒരു പോരായ്മ. സാധാരണ പ്രതലത്തില്‍ ടൈപ്പ് ചെയ്യുന്നപോലെയായിരിക്കും ഇത്.

മൈക്രൊ എല്‍ഇഡി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തിങ്ക്ബുക്ക് ട്രാന്‍സ്‌പേരന്റ് ഡിസ്പ്ലെ തയാറാക്കിയിട്ടുള്ളതെന്ന് ലെനൊവൊ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്‍ഡോർ, ഔട്ട്ഡോർ ഉപയോഗത്തിന് ഒരുപോലെ ഉപകരിക്കുന്നതാണ് ഡിസ്പ്ലെ.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം