TECHNOLOGY

'മറ്റെന്തെല്ലാം വഴികളുണ്ട്'; മസ്കിന്റെ കേജ് ഫൈറ്റ് വെല്ലുവിളിക്ക് ത്രെഡ്സിലൂടെ സക്കർബർഗിന്റെ മറുപടി

വെബ് ഡെസ്ക്

എക്‌സില്‍ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ച 'സക്ക് v/s മസ്‌ക്' കേജ് ഫൈറ്റിന് മറുപടിയുമായി മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. തത്സമയ സംപ്രേഷണത്തിൽ നിന്നുള്ള വരുമാനം വിമുക്ത ഭടന്മാരുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുമെന്നായിരുന്നു മസ്കിന്റെ പ്രഖ്യാപനം. മസ്കിന്റെ കുറിപ്പിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് സക്കർ ബർഗിന്റെ മറുപടി.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സ്വരൂപിക്കാന്‍ കൂടുതല്‍ വിശ്വസനീയമായ ഒരു പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതല്ലേ നല്ലത് എന്നായിരുന്നു സക്കര്‍ബര്‍ഗിന്റെ മറുപടി. മെറ്റയുടെ പുതിയ മൈക്രോ ബ്ലോക്കിങ് പ്ലാറ്റ്‌ഫോമായ ത്രെഡ്‌സിലൂടെയായിരുന്നു സക്കർബർഗ് മറുചോദ്യം ചോദിച്ചത്.

ഇന്നലെയാണ് 'സക്ക് v/s മസ്‌ക്' കേജ് ഫൈറ്റ് എക്‌സിലൂടെ തത്സമ സംപ്രേഷണം ചെയ്യുമെന്നും അതിലൂടെ സ്വരൂപിക്കുന്ന പണം വിമുക്ത ഭടന്മാർക്കായുള്ള ജീവകാരുണ്യ പ്രവര്‍ത്തന തുകയിലേയ്ക്ക് നല്‍കുമെന്നും മസ്‌ക് പ്രഖ്യാപിച്ചത്.

ജൂണ്‍ 20ന് മാര്‍ക്ക് സക്കര്‍ബര്‍ഗുമായി കേജ് ഫൈറ്റിന് തയ്യാറാണെന്ന മസ്‌കിന്റെ ട്വീറ്റില്‍ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. മറ്റൊരു ട്വീറ്റിലൂടെ പോരാട്ടത്തിനായി ശക്തമായ തയ്യാറെടുപ്പിലാണ് താനെന്നും മസ്‌ക് ചൂണ്ടിക്കാട്ടി.

എന്നാല്‍ ശതകോടീശ്വരന്മാര്‍ തമ്മിലുള്ള കേജ് ഫൈറ്റിന് പിന്നിലെ കാരണം എന്താണെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. നേരത്തെ മസ്‌കിന്റെ രസകരമായ വെല്ലുവിളിയ്ക്ക് സക്കർബർഗ് 'സ്ഥലം എവിടെയാണെന്ന് അയക്കൂ' എന്ന് ഇൻസ്റ്റഗ്രാമിലൂടെ സന്ദേശമയച്ചിരുന്നു.

കേജ് ഫൈറ്റിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ വ്യക്തമല്ലെങ്കിലും ഇരുവരുടെയും പേരില്‍ വിജയസാധ്യത നോക്കി ആളുകള്‍ പന്തയം വച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുപക്ഷേ 'സക്ക് v/s മസ്‌ക്' പോരാട്ടം യഥാര്‍ഥത്തില്‍ നടക്കുകയാണെങ്കില്‍ അത് ലോസ് ഏഞ്ചല്‍സില്‍ വച്ചായിരിക്കും എന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നു.

ഒഴിവ് ഒന്ന്, മത്സരം രണ്ട് ടീമുകള്‍ തമ്മില്‍; പ്ലേ ഓഫിലേക്ക് ആര്, തലയോ കിങ്ങോ?

ഏഴു മാസത്തെ ജയില്‍വാസം; ഒടുവില്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

IPL 2024| പോരാളിയായി പരാഗ് മാത്രം; പഞ്ചാബിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍