TECHNOLOGY

64 മെഗാപിക്സൽ കാമറ, 4K വീഡിയോ റെക്കോർഡിംഗ്, IP65 റേറ്റിംഗ്; ഒപ്പോ എഫ് 25 പ്രൊ 5ജി ഇന്ത്യയിലെത്തുന്നു

വെബ് ഡെസ്ക്

ഓപ്പോ എഫ് സീരീസിന്റെ ഏറ്റവും പുതിയ മോഡലായ ഒപ്പോ എഫ് 25 പ്രൊ 5ജി ഇന്ത്യന്‍ വിപണിയിലേക്ക്. പുതിയ മോഡല്‍ ഫെബ്രുവരി 29ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് ഓപ്പോ. 64 മെഗാപിക്സൽ കാമറ, 4K വീഡിയോ റെക്കോർഡിംഗ്, 67W ഫാസ്റ്റ് ചാർജിംഗ്, IP65 റേറ്റിംഗ് എന്നി സവിശേഷതകളുമായാണ് പുതിയ മോഡൽ വിപണിയിലെത്തുന്നത്.

ഈ മാസം ആദ്യം തായ്‌ലൻഡിൽ അവതരിപ്പിച്ച ഓപ്പോ റെനോ 11എഫ് ന് സമാനമായ ഡി​സൈനിലും ഫീച്ചറുകളിലുമാണ് ഈ സ്മാർട്ട്ഫോൺ എത്തുക എന്നാണ് റിപ്പോർട്ട്. തായ്ലൻഡിൽ അ‌വതരിപ്പിച്ച ഓഷ്യൻ ബ്ലൂ നിറത്തിന് പുറമെ ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന ഓപ്പോ എഫ്25 പ്രോ ലാവ റെഡ് നിറത്തിലും വിപണിയിലെത്തുന്നുണ്ട്.

കഴിഞ്ഞ വർഷം മേയിൽ ലോഞ്ച് ചെയ്ത ഓപ്പോ F23 ന്റെ അടുത്ത മോഡലാണ് ഓപ്പോ F25 പ്രോ. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് പുതിയ മോഡൽ എത്തുന്നത്. ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ഒപ്പോ എഫ്23 5ജി ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 14 ലാണ് പ്രവർത്തിക്കുന്നത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ എന്നീ ഫീച്ചറുകളും ഓപ്പോ എഫ്25 പ്രോയിൽ ഉണ്ടാകും. 120Hz ആണ് റിഫ്രഷ് റേറ്റ്. മാലി-G68 MC4 ജിപിയു, ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7050 6nm പ്രോസസറുമാണ് പ്രതേകത.

4k വീഡിയോ റെക്കോർഡിംഗ് ഫീച്ചറുമായാണ് ഓപ്പോ എഫ്25 പ്രോയിലെ ക്യാമറ യൂണിറ്റ് എത്തുന്നത്. നിരവധി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) പവർ ഫീച്ചറുകളും ക്യാമറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP65 റേറ്റിങ്ങും ഇതിൽ ഉണ്ടാകും. 67W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് ഓപ്പോ എഫ്25 പ്രോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ പ്രധാന ബ്രാൻഡുകളിൽ ഒന്നാണ് ഓപ്പോ. ഓപ്പോയുടെ മിഡ് റേഞ്ച് മോഡലുകളാണ് എഫ് സീരീസ്. ഓപ്പോയുടെ തന്നെ റെനോ സീരീസിലെ പുതിയ മോഡലുകളും ഫ്ളിപ് സീരീസുകളുമാണ് അടുത്തിടെ വിപണിയിലെത്തിയത്.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, ഇടിച്ചിറക്കിയത് അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത്

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം