TECHNOLOGY

'പിള്ളേരെ പിടിച്ച്' ടിസിഎസ്; ക്യാമ്പസ് പ്ലേസ്മെന്റ് വഴി ഒരുമാസത്തിനിടെ നിയമിച്ചത് 10,000 വിദ്യാര്‍ഥികളെ

വെബ് ഡെസ്ക്

ക്യാമ്പസ് പ്ലേസ്മെന്റ് വഴി പതിനായിരം പേരെ പുതുതായി റിക്രൂട്ട് ചെയ്ത് പ്രമുഖ ഐടി കമ്പനിയായ ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസ്. രാജ്യത്തെ പ്രമുഖ എഞ്ചിനിയറിങ് ക്യാമ്പസുകളില്‍ നിന്നാണ് വിദ്യാര്‍ഥികളെ കമ്പനി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ കണക്കുകളാണ് ടിസിഎസ് പുറത്തുവിട്ടത്.

മൂന്നു കാറ്റഗറികളിലേക്കാണ് റിക്രൂട്ടിങ് നടന്നത്. 3.36 ലക്ഷം പ്രതിവര്‍ഷ വരുമാനം ലഭിക്കുന്ന നിഞ്ച, ഏഴ് ലക്ഷം വാര്‍ഷിക വരുമാനം ലഭിക്കുന്ന ഡിജിറ്റല്‍, 9 മുതല്‍ 11.5 ലക്ഷം വരെ വാര്‍ഷിക വരുമാനം ലഭിക്കുന്ന പ്രൈം എന്നീ കാറ്റഗറികളിലേക്കാണ് റിക്രൂട്ട് നടന്നത്.

ഇതിനോടകം, വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ 964 വിദ്യാര്‍ഥികള്‍ക്ക് ഓഫര്‍ ലെറ്റര്‍ കിട്ടിക്കഴിഞ്ഞു. ഇതില്‍ 103 പേര്‍ക്ക് പ്രൈം കാറ്റഗറിയിലേക്കുള്ള ഓഫര്‍ ലെറ്ററാണ് ലഭിച്ചത്. നാഷണല്‍ ക്വാളിഫയര്‍ ടെസ്റ്റിലൂടെ റിക്രൂട്ടിങ് നടത്തുന്നതായി കഴിഞ്ഞ മാസം ടിസിഎസ് വെളിപ്പെടുത്തിയിരുന്നു. ടിസിഎസ്എസിന് പുറമേ, ടൈറ്റന്‍, ഹാപ്പിയസ്റ്റ് മൈന്‍ഡ്‌സ് എന്നീ സ്ഥാപനങ്ങളും നാഷണല്‍ ക്വാളിഫയിങ് ടെസ്റ്റിലൂടെ റിക്രൂട്ടിങ് നടത്തുന്നുണ്ട്.

2024 സാമ്പത്തിക വര്‍ഷത്തില്‍ 40,000 പുതുമുഖങ്ങള്‍ക്ക് തൊഴില്‍ അവസരം ഒരുക്കുമെന്നാണ് ടിസിഎസ് പ്രഖ്യാപനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 22,600 പേര്‍ക്കാണ് ടിസിഎസ് തൊഴില്‍ അവസരം ഒരുക്കിയത്.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം