TECHNOLOGY

മണിക്കൂറുകളോളം നിശ്ചലം; തകരാർ പരിഹരിച്ച് വീണ്ടും സജീവമായി എക്‌സ്

വെബ് ഡെസ്ക്

മൈക്രോ ബ്ലോഗിങ് സൈറ്റായ എക്‌സ് പ്രവര്‍ത്തനരഹിതമായത് മണിക്കൂറുകള്‍. രാവിലെ മുതല്‍ എക്സില്‍ പോസ്റ്റുകളൊന്നും കാണാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യയില്‍ രാവിലെ പതിനൊന്നോടെയാണ് എക്‌സിന്റെ പ്രവര്‍ത്തനം നിലച്ചത്. എന്നാല്‍ ആഗോള തലത്തില്‍ പുലര്‍ച്ചെ മുതല്‍ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഒടുവില്‍ പന്ത്രണ്ടോടെ പ്രശ്‌നം തകരാര്‍ പരിഹരിക്കുകയായിരുന്നു.

സൈറ്റ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയോ ഡെസ്‌ക്ടോപ്പിലൂടെയോ പ്രവേശിക്കുമ്പോള്‍ 'വെല്‍ക്കം ടു യുവര്‍ ടൈംലൈന്‍' എന്നുമാത്രമാണ് കാണിച്ചിരുന്നത്. 'ട്വിറ്റര്‍ഡൗണ്‍' എന്ന ഹാഷ്ടാഗും ട്രെന്‍ഡിങ്ങായിരുന്നു.

മൈക്രോ ബ്ലോഗിങ് സൈറ്റ് തകരാർ നേരിടുന്നതായി പുലർച്ചെ തന്നെ റിപ്പോർട്ട് വന്നിരുന്നു. ഉപയോക്താക്കൾക്ക് സൈറ്റിൽ പ്രവേശിക്കുന്നതിനും പ്രവർത്തനത്തിനും വ്യാപകമായ തടസം നേരിടുന്നുണ്ട്. പ്ലാറ്റ്ഫോം ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് എഴുപതിനായിരത്തിലധികം പരാതികൾ വന്നതായി ഡൗൺഡിറ്റക്ടർ അറിയിച്ചിരുന്നു.

വിവിധ വെബ്‌സൈറ്റുകളുടെയും സേവനങ്ങളുടെയും നിലയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് ഡൗൺഡിറ്റക്ടർ. ബുദ്ധിമുട്ടിന് പിന്നിൽ എന്താണ് കാരണമെന്ന് ഇതുവരെയും കൃത്യമായ വിവരമില്ല. കഴിഞ്ഞ മാർച്ച് ആറിനും സമാനമായി എക്സിന്റെ പ്രവർത്തനം മണിക്കൂറുകളോളം നിലച്ചിരുന്നു.

അതേസമയം, ചില ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലുകളിൽ പരസ്യങ്ങളും സ്വന്തം ട്വീറ്റുകളും കാണാൻ കഴിയുമായിരുന്നു. കൂടാതെ ഉപയോക്താക്കൾക്ക് പ്ലാറ്റ്‌ഫോമിൽ ഒരു നിർദിഷ്‌ട പ്രൊഫൈലിനായി തിരയാനും കഴിയുമായിരുന്നു. എക്സ് നിശ്ചലമായതിനെ തുടർന്ന് നിരവധി ഉപയോക്താക്കൾ തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ ആശങ്ക പങ്കുവച്ചിരുന്നു.

'തലച്ചോറ് തിന്നുന്ന' അമീബ ബാധ വീണ്ടും; മലപ്പുറത്ത് അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍

'ഇന്ത്യ സഖ്യത്തിന് പുറത്ത് നിന്ന് പിന്തുണ നൽകും, നിബന്ധന മുന്നോട്ടു വച്ച് മമത ബാനർജി

സിഎഎ നടപ്പാക്കി; 14 പേര്‍ക്ക് പൗരത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഉഷ്ണതരംഗത്തിന് കാരണം കാലാവസ്ഥ വ്യതിയാനം? പുതിയ പഠനങ്ങളിലുള്ളത് നിർണായക വിവരങ്ങൾ

ധ്രുവദീപ്തിക്കു കാരണമായ സൗരജ്വാലകള്‍ പകര്‍ത്തി ആദിത്യ എല്‍ വണ്ണും ചന്ദ്രയാന്‍ രണ്ടും