HEALTH

മുടികൊഴിച്ചില്‍ മുതല്‍ നടുവേദന വരെ; വിറ്റാമിന്‍ ഡി അഭാവത്തിന്‌റെ ഈ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം

വെബ് ഡെസ്ക്

എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതു മുതല്‍ പ്രതിരോധസംവിധാനം ശക്തമാക്കുന്നതിനുവരെ ശരീരത്തില്‍ വിറ്റാമിന്‍ ഡി ആവശ്യമാണ്. ലോകത്തിന്‌റെ പല ഭാഗങ്ങളിലും ഡി വിറ്റാമിന്‌റെ കുറവ് അനുഭവിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇതാകട്ടെ നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്കു നയിക്കുന്നുമുണ്ട്. നിര്‍ഭാഗ്യമെന്നു പറയട്ടെ, വിറ്റാമിന്‍ ഡി കുറവിന്‌റേതായി ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍ പലരും അവഗണിക്കുകയാണ് ചെയ്യുന്നത്. ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കാശ്യമായ ഡി വിറ്റാമിന്‌റെ അഭാവം ശരീരം ഏതെല്ലാം ലക്ഷണങ്ങളിലൂടെയാണ് പ്രകടിപ്പിക്കുന്നതെന്നു നോക്കാം.

മുറിവ് ഉണങ്ങാന്‍ കാലതാമസം

കോശങ്ങളെ റിപ്പയര്‍ ചെയ്യുന്നതിനും പ്രതിരോധസംവിധാനം ശക്തമാക്കുന്നതിനും ആവശ്യത്തിന് ഡി വിറ്റാമിന്‍ ശരീരത്തിലുണ്ടാകേണ്ടതുണ്ട്. ഇതിന്‌റെ അഭാവം ശരീരത്തിലുണ്ടാകുന്നു മുറിവുകള്‍ ഉണങ്ങാന്‍ കാലതാമസമെടുക്കുന്നതിനു കാരണമാകും. കോശങ്ങളുടെ വളര്‍ച്ചയ്ക്കും വിഭജനത്തിനും മുറിവ് ഉണങ്ങുന്നതിനും ഡി വിറ്റാമിന്‍ അനിവാര്യമാണ്. അണുബാധ പെട്ടെന്ന് പിടിപെടാനും ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനും ഡി വിറ്റാമിന്‌റെ അഭാവം കാരണമാകും. ശരീരത്തിലുണ്ടാകുന്ന ഒരു മുറിവ് ഉണങ്ങാന്‍ സാധാരണ എടുക്കുന്നതിനെക്കാളും അധികസമയം എടുക്കുകയാണെങ്കില്‍ അതിനു കാരണം വിറ്റാമിന്‍ ഡി കുറവാണോ എന്ന് ഉറപ്പുവരുത്തണം.

ക്ഷീണവും ബലമില്ലായ്മയും

തുടര്‍ച്ചയായുള്ള ക്ഷീണവും ഊര്‍ജസ്വലത ഇല്ലായ്മയും ഡി വിറ്റാമിന്‍ അഭാവത്തിന്‌റെ ലക്ഷണങ്ങളാണ്. മസില്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും വിറ്റാമിന്‍ ഡി ആവശ്യമായണ്. ഇതിന്‌റെ അഭാവം മസിലുകള്‍ ദുര്‍ബലമാകുന്നതിനു കാരണമാകും. ആവശ്യത്തിന് വിശ്രമം ലഭിച്ചിട്ടും ക്ഷീണം വിട്ടുമാറുന്നില്ലെങ്കില്‍ വിശദപരിശോധന നടത്തണം.

അടിക്കടി രോഗവും അണുബാധയും

രോഗങ്ങളില്‍ നിന്നകന്ന് നില്‍ക്കണമെങ്കില്‍ ശരീരത്തിന് രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കണം. ഇതിന് വിറ്റാമിന്‍ ഡി ശരീരത്തിലുണ്ടാകേണ്ടതുണ്ട്. ഇതിന്‌റെ അഭാവം നിരന്തരമായ രോഗങ്ങളിലേക്കും അണുബാധകള്‍ പെട്ടെന്ന് പിടികൂടുന്നതിനും കാരണമാകും.

മുടികൊഴിച്ചില്‍

വിറ്റാമിന്‍ ഡിയുടെ അഭാവം മുടികൊഴിച്ചിലിനു കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മുടി അധികമായി കൊഴിയുന്ന സാഹചര്യം ഉണ്ടായാല്‍ ന്യൂട്രീഷണല്‍ സ്റ്റാറ്റസ് കൂടി പരിശോധിക്കേണ്ടതുണ്ട്.

ഡിപ്രഷനും മൂഡ് മാറ്റങ്ങളും

വിഷാദം, മൂഡ് മാറ്റങ്ങള്‍ എന്നിവ അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍ ഡി വിറ്റാമിന്‌റെ അളവ് പരിശോധിക്കുന്നതു നല്ലതാണ്. തലച്ചോറിന്‌റെ പ്രവര്‍ത്തനങ്ങള്‍ക്കും ന്യൂറോട്രാന്‍സ്മിറ്റര്‍ സിന്തസിസിനും ഡി വിറ്റാമിന്‍ അനിവാര്യമാണ്. ഇതിന്‌റെ അഭാവം ഈ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും തത്ഫലമായി വിഷാദം, മൂഡ് മാറ്റങ്ങള്‍ എന്നീ അവസ്ഥയിലേക്ക് എത്തുകയും ചെയ്യും.

എല്ലുകളുടെ ശോഷണം

എല്ലുകളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും അത്യാവശ്യം വേണ്ട ഒന്നാണ് ഡി വിറ്റാമിന്‍. ഇതിന്‌റെ അഭാവം എല്ലുകളുടെ ശോഷണം, ഒസ്റ്റിയോപൊറോസിസ് എന്നിവയ്ക്കു കാരണമാകും. വിറ്റാമിന്‍ ഡി ആവശ്യത്തിന് ലഭ്യമല്ലെങ്കില്‍ കാല്‍സ്യം ആഗിരണം ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതു ബോണ്‍ ഡെന്‍സിറ്റി കുറയാന്‍ കാരണമാകും. തത്ഫലമായി എല്ലുകള്‍ക്ക് പൊട്ടല്‍, ഒടിവ് എന്നിവ സംഭവിക്കാം.

നടുവേദന

കാല്‍സ്യം ആഗിരണം ശരിയായി നടക്കണമെങ്കില്‍ വിറ്റാമിന്‍ ഡി ഉണ്ടായിരിക്കണം. ഇതിന്‌റെ അഭാവം നടുവേദനയ്ക്കും ശരീരവേദനയ്ക്കും കാരണമാകാം.

ഏഴു മാസത്തെ ജയില്‍വാസം; ഒടുവില്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

IPL 2024| പോരാളിയായി പരാഗ് മാത്രം; പഞ്ചാബിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ