Google
Google
WORLD

ബാല ലൈംഗികാതിക്രമങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളിൽ ഇന്ത്യ 15 ആം സ്ഥാനത്ത്

വെബ് ഡെസ്ക്

ബാലലൈംഗികാതിക്രമങ്ങൾക്കെതിരായ നയങ്ങളിലും നടപടി ക്രമങ്ങളിലും ആഗോളതലത്തില്‍ ഇന്ത്യ 15 ആം സ്ഥാനത്തെന്ന് റിപ്പോർട്ട്. 60 രാജ്യങ്ങളെ ഇക്കണോമിസ്റ്റ് ഇംപാക്ട് റാങ്ക് ചെയ്ത, ഇക്കണോമിസ്റ്റ് ഇംപാക്ട് ഔട്ട് ഓഫ് ദ ഷാഡോസ് സൂചികയിൽ ദക്ഷിണാഫ്രിക്ക, മെക്സിക്കോ, അൽബേനിയ എന്നിവയ്ക്ക് പിന്നിൽ 15-ാം സ്ഥാനത്താണ് ഇന്ത്യ. എന്നാൽ ബാലാവകാശ സംരക്ഷണ/ബാലാതിക്രമ തടയല്‍ നിയമനിര്‍മാണങ്ങളുടെ കാര്യത്തിൽ ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. ലോകത്തെ ആകെ ജനസംഖ്യയുടെ 85 ശതമാനവും ഈ 60 രാജ്യങ്ങളിലാണ് ഉൾപ്പെടുന്നത്. യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, സ്വീഡൻ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

കുട്ടികളെ ലൈംഗികമായ ദുരുപയോഗം ചെയ്യുന്ന വസ്തുക്കളുടെ ഓൺലൈൻ പ്രചാരത്തെ ചെറുക്കുന്നതിന് ശനിയാഴ്ച രാജ്യത്ത് 19 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായി 56 സ്ഥലങ്ങളിൽ സി ബി ഐ നടത്തിയ രാജ്യവ്യാപക റെയ്ഡുകളുടെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ഓരോ വർഷവും ലോകത്തെമ്പാടുമുള്ള 400 ദശലക്ഷം കുട്ടികൾ ലൈംഗിക ചൂഷണത്തിനും ദുരുപയോഗത്തിനും വിധേയരാവുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനെതിരായ നടപടികൾ സ്വീകരിക്കുന്നതിനും പ്രതിരോധിക്കുന്നതിലും പല സര്‍ക്കാരുകളും പരാജയമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ 60 രാജ്യങ്ങളിൽ പകുതിയിൽ മാത്രമേ കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണങ്ങളും ദുരുപയോഗവും ഇല്ലാതാക്കാനുള്ള ശരിയായ സംവിധാനം ഉള്ളു.

കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ വഴിയുള്ള ചൂഷണം തടയുന്നതിനുള്ള നിയമനിർമ്മാണം നടത്തുന്നതില്‍ ആഗോളതലത്തിൽ രാജ്യങ്ങൾ പിന്നാക്കം നിൽക്കുന്നു. 67 ശതമാനം രാജ്യങ്ങളിലും ഓൺലൈനിൽ കുട്ടികൾക്ക് ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാണുന്നതോ അയക്കുന്നതോ നിരോധിക്കുന്നതായ നിയമങ്ങൾ നിലവിലുണ്ടെങ്കിലും 45 ശതമാനം രാജ്യങ്ങളിൽ മാത്രമേ ഓൺലൈൻ ഗ്രൂമിങ് ലക്ഷ്യമിടുന്ന നിയമനിർമ്മാണങ്ങൾ നടന്നിട്ടുള്ളൂ- റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് തയ്യാറാക്കാൻ എക്കണോമിസ്റ് ഇംപാക്റ്റ് രണ്ട് തലങ്ങൾ ആണ് പരിശോധിച്ചിട്ടുള്ളത്. പ്രതിരോധവും പ്രതികരണവും. പ്രതിരോധത്തിൽ , സംരക്ഷണ നിയമനിർമ്മാണം, നയങ്ങളും പരിപാടികളും, ദേശീയ ശേഷി, പ്രതിബദ്ധത തൂണുകൾ എന്നിവ ഉൾപ്പെടുന്നു. പ്രതികരണത്തിൽ പിന്തുണ സേവനങ്ങൾ , പുനപ്രാപ്തി, നീതി സംവിധാനങ്ങൾ എന്നിവയാണ് ഉൾപ്പെടുന്നത്.

കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങളും ദുരുപയോഗങ്ങളും ഫലപ്രദമായി തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിൽ വരുമാനം ഒരു മാനദണ്ഡം ആവുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു. ഇടത്തരം വരുമാനമുള്ള രാജ്യങ്ങളും ഇക്കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, തുർക്കി എന്നിവയുൾപ്പെടെ ആദ്യ പത്ത് രാജ്യങ്ങളിൽ മൂന്നെണ്ണം ഇടത്തരം വരുമാനമുള്ള സമ്പദ്‌വ്യവസ്ഥകളാണ്, മികച്ച 20 രാജ്യങ്ങളിൽ 55 ശതമാനവും ഉയർന്ന വരുമാനമില്ലാത്തവരാണ്.

പന്നു വധശ്രമക്കേസ്: റോ ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന് വാഷിങ്ടണ്‍ പോസ്റ്റ്, റിപ്പോർട്ട് തള്ളി കേന്ദ്രം

ഗാസയിലെ യുദ്ധക്കുറ്റം: നെതന്യാഹുവിനെതിരെ അറസ്റ്റ്‌വാറന്റ് പുറപ്പെടുവിക്കാൻ ഒരുങ്ങി അന്താരാഷ്ട്ര ക്രിമിനൽ കോടതി?

സി പി അച്യുതന്‍; വര്‍ഗീയതക്കെതിരെ ഗര്‍ജിച്ച പത്രാധിപര്‍

പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസെന്‍സ് റദ്ദാക്കി ഉത്തരാഖണ്ഡ്; ബാബ രാംദേവിനെതിരെ ക്രിമിനല്‍ പരാതിയും

അശ്ലീല വീഡിയോയും സ്ത്രീപീഡന പരാതിയും; പ്രജ്വല്‍ രേവണ്ണയെ ജെഡിഎസ് ഇന്ന് സസ്‌പെന്‍ഡ് ചെയ്യും