WORLD

മഞ്ഞുരുകുന്നു, കാനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് പുനരാരംഭിക്കുമെന്ന് ഇന്ത്യ

വെബ് ഡെസ്ക്

കാനഡയിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക് മാത്രമായി വിസ നൽകുന്നത് പുനരാരംഭിക്കാമെന്ന് ഇന്ത്യ തീരുമാനിച്ചു. ഒക്ടോബർ 26 വ്യാഴാഴ്ച മുതലാണ് വിസ നൽകാൻ തുടങ്ങുക. ഹർദീപ് സിംഗ് നിജ്ജാർ എന്ന ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകത്തെ തുടർന്ന് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിൽ വന്ന വിള്ളലിനെത്തുടർന്നാണ് ഇന്ത്യ കാനേഡിയൻ പൗരന്മാർക് വിസ നൽകുന്നത് നിർത്തവച്ചത്. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ബന്ധമുണ്ടെന്നാരോപിച്ച് കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തിയതിനെ തുടർന്നാണ് ഇന്ത്യ കാനഡ നയതന്ത്ര പ്രശനങ്ങൾ തുടങ്ങുന്നത്.

സുരക്ഷാ വിലയിരുത്തറ്റലുകൾക്കൊടുവിൽ എൻട്രി വിസ, ബിസിനസ് വിസ, മെഡിക്കൽ വിസ, കോൺഫെൻസ് വിസ എന്നിവ ഒക്ടോബര് 26 മുതൽ ആരംഭിക്കുമെന്നാണ് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിക്കുന്നത്.

നിലവിലെ അടിയന്തര സാഹചര്യം ഇപ്പോഴുള്ളത് പോലെ തന്നെ പരിഗണിക്കുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. 41 നയതന്ത്ര പ്രതിനിധികളെ പിൻവലിക്കാൻ ഇന്ത്യ ക്യാനഡയോട് കഴിഞ്ഞ സെപ്റ്റംബർ 21 ന് ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥരുടെ സുരക്ഷാ പരിരക്ഷ എടുത്തുമാറ്റിയതിനെ തുടർന്നാണ് കാനഡ 41 ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും തിരിച്ചു വിളിച്ചത്. ഇന്ത്യയുടെ നടപടി വിചിത്രമാണെന്ന് അന്നുതന്നെ കാനഡ ആരോപിച്ചിരുന്നു.

ഇന്ത്യ കാനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് പുനരാരംഭിക്കാൻ ആലോചിക്കുന്നുണ്ട് എന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രസ്താവനയെ തുടർന്നാണ് ഏറ്റവുമൊടുവിൽ തിരഞ്ഞെടുക്കുന്നവർക്കു മാത്രമായി വിസ നൽകാം എന്ന് തീരുമാനിക്കുന്നത്. ഈ തീരുമാനം ക്യാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ മെച്ചപ്പെടുത്തും എന്ന വിലയിരുത്തലുമുണ്ട്.

നയതന്ത്ര പരിരക്ഷയുമായി ബന്ധപ്പെട്ട് വിയന്ന കൺവെൻഷൻ മുന്നോട്ടുവച്ച കാഴ്ചപ്പാടുകൾക്കു വിരുദ്ധമായാണ് ഇന്ത്യ പ്രവർത്തിച്ചതെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. എന്നാൽ കാനഡ നിരന്തരമായി ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നതു കാരണമാണ് തങ്ങൾക്ക് പരിരക്ഷ പിൻവലിക്കേണ്ടി വന്നതെന്ന് എസ് ജയശങ്കർ പറയുന്നു.

'ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന് ബ്രിട്ടാസ് വിളിച്ചിരുന്നു'; തുറന്നുപറഞ്ഞ് തിരുവഞ്ചൂര്‍

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്