WORLD

യുദ്ധം കനക്കുന്നു: ഹമാസ് ആക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍, തിരിച്ചടിയില്‍ ഗാസയില്‍ 230 മരണം

വെബ് ഡെസ്ക്

പശ്ചിമേഷ്യയെ അശാന്തമാക്കി ആരംഭിച്ച ഇസ്രയേല്‍ - ഹമാസ് പോരാട്ടത്തില്‍ മരണ സംഖ്യ ഉയരുന്നു. ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ മരണം 250 കടന്നതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. 1500ല്‍ അധികം പേര്‍ക്ക് പരുക്കേറ്റതായും, നിരവധി പേരെ ഹമാസ് ബന്ധികളാക്കിയതായും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ പിന്തുണയോടെയാണ് ഇസ്രയേലിനെതിരായ അപ്രതീക്ഷിത ആക്രമണം സാധ്യമാക്കിയത് എന്ന് ഹമാസ് വക്താവ് ബിബിസിയോട് പറഞ്ഞു.

അതിനിടെ, ഗാസ മേഖലയെ ഒറ്റപ്പെടുത്തി ശക്തമായ തിരിച്ചടിയാണ് ഇസ്രയേല്‍ നടത്തുന്നത്. ഇതിനോടകം 17 ഓളം ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഗാസയുടെ വിവിധ മേഖലകളില്‍ നിന്നും ജനങ്ങളോട് അടിയന്തരമായി ഒഴിഞ്ഞ് പോകാനും ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍ പ്രത്യാക്രമണത്തില്‍ ഇതിനോടം മരണ സംഖ്യ 230 പിന്നിട്ടതായാണ് കണക്കുകള്‍. ഗാസയില്‍ പലയിടത്തും വ്യോമാക്രമണങ്ങള്‍ ഉണ്ടായതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗസയിലും ആയിരത്തിലധികം പേര്‍ക്ക് ഇതിനോടകം പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

ഗാസയെ ഒറ്റപ്പെടുത്തിക്കൊണ്ടുള്ള ആക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. പ്രദേശത്തേയ്ക്കുള്ള ഇന്ധന വിതരണം, വൈദ്യുതി ബന്ധം തുടങ്ങിയ സൗകര്യങ്ങള്‍ ഇതിനോടകം ഇസ്രയേല്‍ വിച്ഛേദിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഗാസ മുനമ്പിലെ ഏഴ് വ്യത്യസ്ത പ്രദേശങ്ങളിലെ താമസക്കാരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഹമാസ് ആക്രമണത്തിന് 'ശക്തമായ തിരിച്ചടി' നേരിടേണ്ടിവരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ആക്രമണം ശക്തമായത്. അതേസമയം, കിബ്ബത്ത്‌സ് ബീരിയില്‍ ഹമാസ് തടഞ്ഞുവച്ച റൂമില്‍ ബന്ദികളാക്കിയവരെ മോചിപ്പിച്ചതായി ഇസ്രായേലിലെ ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 18 മണിക്കൂറിന് ശേഷമാണ് ബന്ധികളെ മോചിപ്പിച്ചത്.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, ഇടിച്ചിറക്കിയത് അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത്

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം