WORLD

ജപ്പാന് വയസാകുന്നു; 80 കഴിഞ്ഞവർ 10 ശതമാനത്തിലേറെ, കണക്ക് പുറത്തുവിട്ട് സർക്കാർ

വെബ് ഡെസ്ക്

ജപ്പാനില്‍ പ്രായം കൂടിയവരുടെ എണ്ണത്തില്‍ വര്‍ധന. ജപ്പാനിലെ പത്തിൽ ഒരാൾക്ക് ഇപ്പോൾ 80 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. ജപ്പാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 125 ദശലക്ഷം ജനസംഖ്യയിൽ 29.1ശതമാനം പേരും 65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണെന്ന് ആഭ്യന്തര, ആശയവിനിമയ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ആഗോളതലത്തിൽ പ്രായമായവരുടെ ഏറ്റവും ഉയർന്ന അനുപാതം ജപ്പാനിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ. 65 വയസും അതിൽ കൂടുതലും പ്രായമായവരുടെ അനുപാതവും റെക്കോർഡ് ഉയർച്ചയിലെത്തിയതായി ആഭ്യന്തര, ആശയവിനിമയ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഡാറ്റ വെളിപ്പെടുത്തുന്നു. ഈ അനുപാതത്തില്‍ രണ്ടാം സ്ഥാനം ഇറ്റലിക്കും (24.5ശതമാനം) മൂന്നാം സ്ഥാനം ഫിന്‍ലന്റിനുമാണ് (23.6ശതമാനം).

ഈ പ്രായത്തിലുള്ള ആളുകളുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധനവുണ്ടായതായി ഡാറ്റ കാണിക്കുന്നു, മുൻവർഷത്തേക്കാൾ 270,000 ആണ് വർധനവുണ്ടായത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി റിസർച്ചിന്റെ കണക്കനുസരിച്ച് ജപ്പാനിൽ, 65 വയസ്സിന് മുകളിലുള്ളവർ 2040 ആകുമ്പോഴേക്കും ജനസംഖ്യയുടെ 34.8ശതമാനം വരും.

രാജ്യത്തെ തൊഴില്‍ നിരക്കിലും വയോജനങ്ങളുടെ എണ്ണത്തില്‍ വര്‍നയുണ്ടാകുന്നുണ്ട്. 65 വയസോ അതിൽ കൂടുതലോ പ്രായമുള്ള തൊഴിലാളികൾ ദേശീയ തൊഴിൽ ശക്തിയുടെ 13 ശതമാനത്തിലധികം വരും. എന്നാൽ ഇതിലൂടെ ജപ്പാന്‍ സാമൂഹ്യ സുരക്ഷാ മേഖലയില്‍ ചെലവഴിക്കുന്ന തുകയ്ക്ക് കുറവ് വന്നിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വർദ്ധിച്ചുവരുന്ന സാമൂഹ്യ സുരക്ഷാ ചെലവുകൾ കാരണം, അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള റെക്കോർഡ് ബജറ്റിന് ജപ്പാൻ അംഗീകാരം നൽകി.

വർധിച്ചുവരുന്ന ജീവിതച്ചെലവുകളും നീണ്ട ജോലി സമയവും കാരണവും ജനനനിരക്ക് വർധിപ്പിക്കാനുള്ള ശ്രമങ്ങളും വിജയിച്ചില്ല. ജപ്പാന്റെ അയൽരാജ്യങ്ങൾ ഉൾപ്പെടെ പല രാജ്യങ്ങളിലും ജനനനിരക്ക് മന്ദഗതിയിലാണെങ്കിലും ജപ്പാനിൽ ഈ പ്രശ്നം രൂക്ഷമാണ്. 1980-കളിലെ സാമ്പത്തിക കുതിച്ചുചാട്ടത്തിന് ശേഷം ജപ്പാനിലെ ജനസംഖ്യ ക്രമാനുഗതമായ ഇടിവിലാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഒരു ദശാബ്ദത്തിലേറെയായി ജപ്പാനിലെ ജനനത്തേക്കാൾ മരണങ്ങൾ കൂടുതലാണ്. കൂടാതെ, ലോകത്തിലെ ഏറ്റവും ഉയർന്ന ആയുർദൈർഘ്യമുള്ള രാജ്യങ്ങളിലൊന്നാണ് രാജ്യം. രാജ്യത്ത് കഴിഞ്ഞ വർഷം ജനിച്ചത് 800,000 കുട്ടികളിൽ താഴെ മാത്രമായിരുന്നു.19ാം നൂറ്റാണ്ടിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 1970-കളിൽ ഇത് രണ്ട് ദശലക്ഷത്തിലധികം ആയിരുന്നു.

ഏഷ്യയിലെ മറ്റ് രാജ്യങ്ങളും സമാനമായ ജനസംഖ്യാപരമായ വെല്ലുവിളികൾ നേരിടുന്നുണ്ട്. കഴിഞ്ഞ വർഷം, ചൈനയുടെ ജനസംഖ്യ 1961 ന് ശേഷം ആദ്യമായി കുറഞ്ഞു. അതേസമയം ദക്ഷിണ കൊറിയ ലോകത്തിലെ ഏറ്റവും കുറഞ്ഞ ഫെർട്ടിലിറ്റി നിരക്ക് റിപ്പോർട്ട് ചെയ്തു.

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ

'ഇന്ത്യ സഖ്യത്തിന് പുറത്തുനിന്ന് പിന്തുണ', നിബന്ധന മുന്നോട്ടുവച്ച് മമത ബാനർജി

'തലച്ചോറ് തിന്നുന്ന' അമീബ ബാധ വീണ്ടും; മലപ്പുറത്ത് അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

സിഎഎ നടപ്പാക്കി; 14 പേര്‍ക്ക് പൗരത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഉഷ്ണതരംഗത്തിന് കാരണം കാലാവസ്ഥ വ്യതിയാനം? പുതിയ പഠനങ്ങളിലുള്ളത് നിർണായക വിവരങ്ങൾ