'രാജ്യത്തെ വിഭജിച്ചു, കൊലപെടുത്താൻ ഗോഡ്സെയ്ക്ക് കാരണമുണ്ട്', ഗാന്ധിവധത്തെ വീണ്ടും ന്യായീകരിച്ച് ബിജെപി എംപി പ്രഗ്യാസിങ്

'രാജ്യത്തെ വിഭജിച്ചു, കൊലപെടുത്താൻ ഗോഡ്സെയ്ക്ക് കാരണമുണ്ട്', ഗാന്ധിവധത്തെ വീണ്ടും ന്യായീകരിച്ച് ബിജെപി എംപി പ്രഗ്യാസിങ്

ഗോഡ്‌സെയെ പുകഴ്ത്തി സംസാരിച്ചതിന്റെ പേരില്‍ 2019ല്‍ പ്രഗ്യാസിങ് പാര്‍ലമെന്റില്‍ മാപ്പ് പറഞ്ഞിരുന്നു

നാഥുറാം വിനായക് ഗോഡ്‌സെയെ വീണ്ടും പ്രകീര്‍ത്തിച്ച് ബിജെപി എംപി സദ്‌വി പ്രഗ്യാസിങ് താക്കൂര്‍. ഗോഡ്‌സെയെ പുകഴ്ത്തി സംസാരിച്ചതിന്റെ പേരില്‍ പാര്‍ലമെന്റില്‍ മാപ്പ് പറഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് വീണ്ടും ഗോഡ്‌സെയെ വാഴ്ത്തിക്കൊണ്ട് പ്രഗ്യാ സിങ് രംഗത്തെത്തിയിരിക്കുന്നത്. ഭോപ്പാലില്‍ വെച്ച് ആജ് തകിന് നല്‍കിയ അഭിമുഖത്തിലാണ് ഗോഡ്‌സെയെ രാജ്യസ്‌നേഹിയായി വീണ്ടും താക്കൂര്‍ ചിത്രീകരിച്ചിരിക്കുന്നത്. ബിജെപി എംപിയായ പ്രഗ്യാ സിങ് , മാലേഗാവ് ഭീകരാക്രമണ കേസിലെ പ്രതിയായിരുന്നു

ഗോഡ്‌സെ ഹിന്ദു തീവ്രവാദിയായിരുന്നെങ്കില്‍ എന്തിനാണ് മഹാത്മാഗാന്ധിയെ വധിച്ചതെന്ന് പ്രഗ്യാസിങ് ചോദിച്ചു. ''എന്റെ അഭിപ്രായത്തില്‍ നാഥുറാം ഗോഡ്‌സെയും ഗാന്ധിജിയും തെറ്റ് ചെയ്തിട്ടില്ല. തുടക്കം മുതലേ ഗോഡ്‌സെ രാജ്യസ്‌നേഹിയാണ്. ഗാന്ധിജിയെ വധിച്ചത് മാത്രമാണ് ഇദ്ദേഹം ചെയ്ത തെറ്റ്. ഗോഡ്‌സെ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് ചിന്തിക്കണം. ഗാന്ധിയെ കൊല്ലാന്‍ ഗോഡ്‌സെയ്ക്ക് ഒരു കാരണമുണ്ടായിരിക്കും. ഗോഡ്‌സെ തെറ്റുകാരനെങ്കില്‍ ഗാന്ധിയും തെറ്റുകാരനാണ്. കാരണം ഗാന്ധിജി രാജ്യത്തെ വിഭജിച്ച് പാകിസ്ഥാന്‍ രൂപീകരിച്ചു''- താക്കൂര്‍ പറഞ്ഞു.

'രാജ്യത്തെ വിഭജിച്ചു, കൊലപെടുത്താൻ ഗോഡ്സെയ്ക്ക് കാരണമുണ്ട്', ഗാന്ധിവധത്തെ വീണ്ടും ന്യായീകരിച്ച് ബിജെപി എംപി പ്രഗ്യാസിങ്
വിദ്വേഷ പരാമർശത്തിൽ പ്രഗ്യാ സിങ്ങിനെതിരെ കേസ്; ബിജെപി എംപിക്കെതിരെ നിയമനടപടിക്ക് കോൺഗ്രസ്

2019ല്‍ ഗോഡ്‌സെയെ യഥാര്‍ത്ഥ രാജ്യസ്‌നേഹിയെന്ന് വിളിച്ച സംഭവത്തെ കുറിച്ചും താക്കൂര്‍ അഭിമുഖത്തില്‍ വിശദീകരിച്ചു. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയത്തില്‍ നിന്നും താക്കൂറിന് മാപ്പ് നല്‍കില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇത് പ്രധാനമന്ത്രിയുടെ അഭിപ്രായം മാത്രമാണെന്ന് താക്കൂര്‍ വാദിക്കുന്നു.

''മാപ്പ് നല്‍കില്ലെന്നുള്ളത് ഇദ്ദേഹത്തിന്റെ അഭിപ്രായമാണ്. എന്തുകൊണ്ടാണ് അദ്ദേഹം മാപ്പ് നല്‍കാത്തത്. എന്റെ നല്ല ലക്ഷ്യങ്ങളും അഭിപ്രായങ്ങളും ഗാന്ധിജിയെക്കുറിച്ചായിരുന്നില്ല. ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നു എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. ഗോഡ്‌സെ തന്റെ ജീവിതക്കാലം മുഴുവന്‍ രാജ്യസ്‌നേഹിയായി തുടര്‍ന്നു. തെറ്റ് ചെയ്തതിന് അദ്ദേഹത്തിന് ശിക്ഷയും ലഭിച്ചു''- താക്കൂര്‍ പറഞ്ഞു.

2019ലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മധ്യപ്രദേശിലെ റോഡ്‌ഷോയ്ക്കിടെയാണ് താക്കൂര്‍ ഗോഡ്‌സെ രാജ്യ സ്‌നേഹിയാണ് പറഞ്ഞത്. നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നു, രാജ്യസ്‌നേഹിയാണ്, രാജ്യസ്‌നേഹിയായി തുടരുകയും ചെയ്യും. അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നാണ് താക്കൂര്‍ പ്രസംഗിച്ചത്. 2021ലും താക്കൂര്‍ ഗോഡ്‌സെയെ രാജ്യസ്‌നേഹിയായി ചിത്രീകരിച്ചിരുന്നു. ആദ്യത്തെ തീവ്രവാദിയാണ് ഗോഡ്‌സെയെന്ന് അഭിപ്രായപ്പെട്ട കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിന് മറുപടി നല്‍കുന്ന സമയത്താണ് താക്കൂര്‍ ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിളിച്ചത്.

'രാജ്യത്തെ വിഭജിച്ചു, കൊലപെടുത്താൻ ഗോഡ്സെയ്ക്ക് കാരണമുണ്ട്', ഗാന്ധിവധത്തെ വീണ്ടും ന്യായീകരിച്ച് ബിജെപി എംപി പ്രഗ്യാസിങ്
"വിദേശ വനിതയ്ക്ക് ജനിച്ച ഒരാൾക്ക് രാജ്യസ്നേഹിയാകാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി തെളിയിച്ചു": പ്രഗ്യാ സിങ് താക്കൂർ

അതേസമയം എംപിയായി അഞ്ചു വര്‍ഷം കൊണ്ട് താക്കൂര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചായിരുന്നു ആജ് തക്കിലെ അവതാരകയായ ശ്വേത സിങ് ചോദിച്ചത്. എന്നാല്‍ ഹിന്ദുത്വയെക്കുറിച്ച് സംസാരിക്കാനാണ് താക്കൂര്‍ സമയം ചെലവഴിച്ചത്. സനാതന ധര്‍മയെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ ബ്രഹ്മവാദവും വിശ്വാസവും ഉള്‍പ്പെടുന്ന ഒരേയൊരു ധര്‍മ്മം മാത്രമേയുള്ളുവെന്നും താക്കൂര്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in