ഉമര്‍ അതാ ബന്ദിയാൽ
ഉമര്‍ അതാ ബന്ദിയാൽ 
WORLD

'ഇമ്രാന്‍ ഖാന് ഇളവുകള്‍ നല്‍കുന്നു'; ചീഫ് ജസ്റ്റിസിനെതിരെ നടപടിയെടുക്കാന്‍ പ്രമേയം പാസാക്കി പാക് ദേശീയ അസംബ്ലി

വെബ് ഡെസ്ക്

അഴിമതിക്കേസുകളില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇളവുകള്‍ നല്‍കുന്നുവെന്നാരോപിച്ച് ചീഫ് ജസ്റ്റിസിനെതിരെ നടപടിയെടുക്കാനുള്ള നീക്കവുമായി പാകിസ്താന്‍ ദേശീയ അസംബ്ലി. ചീഫ് ജസ്റ്റിസ് ഉമര്‍ അതാ ബന്ദിയാലിനെതിരെ നടപടിയെടുക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാന്‍ അസംബ്ലി പ്രമേയം പാസാക്കി. അഴിമതിക്കേസുകളില്‍ ജുഡീഷ്യറിയിലെ ഒരു വിഭാഗം ഇമ്രാന്‍ ഖാന് ഇളവുകള്‍ നല്‍കുന്നുണ്ടെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.

അഴിമതിക്കേസുകളില്‍ ഇമ്രാന്‍ ഖാന് ജുഡീഷ്യറിയിലെ ഒരു വിഭാഗം ഇളവുകള്‍ നല്‍കുന്നു

സഭയുടെ പതിവ് നടപടിക്രമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചാണ് ചീഫ് ജസ്റ്റിസിനെതിരായ പ്രമേയം പാസാക്കിയത്. അഴിമതിക്കേസുകളില്‍ ഇമ്രാന്‍ ഖാന് ജുഡീഷ്യറിയില്‍ നിന്ന് ഇളവുകള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ഇടപെടല്‍ അനിവാര്യമാണെന്ന് സഭയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.

അതേസമയം രാജ്യത്ത് അടുത്തിടെ നടന്ന അക്രമസംഭവങ്ങളെ ശക്തമായി അപലപിച്ച് പ്രതിപക്ഷ നേതാവ് രാജ റിയാസ് രംഗത്തെത്തി. ലാഹോര്‍ സൈനിക കേന്ദ്രത്തിന് നേരെ അക്രമം അഴിച്ചു വിട്ടവര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്നും പരിശീലനം ലഭിച്ച പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പാകിസ്താനിലെ സായുധ സേനയോട് സമ്പൂര്‍ണ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം മുന്നോട്ടുവച്ചു.

അൽ ഖാദിർ ട്രസ്റ്റ് കേസിൽ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമെന്ന് പാകിസ്താൻ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ വിട്ടയക്കണമെന്നും അറസ്റ്റിനെതിരെ ഇമ്രാൻ ഖാൻ നൽകിയ ഹർജി പരിഗണിച്ച സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു. ഹൈക്കോടതി രണ്ടാഴ്ചത്തേയ്ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

മെയ് 9ന് അതിനാടകീയമായാണ് ഇമ്രാൻ ഖാനെ ഇസ്ലാമാബാദ് ഹൈക്കോടതി പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തതത്. കോടതിമുറിയിൽ കടന്ന് ഇമ്രാനെ അറസ്റ്റ് ചെയ്ത നടപടിയിൽ രോഷം പ്രകടിപ്പിച്ച സുപ്രീം കോടതി, റജിസ്ട്രാറുടെ അനുമതിയില്ലാതെ അറസ്റ്റ് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു.

സൂപ്പര്‍ ജയന്റസ് വീണു; തകര്‍പ്പന്‍ ജയത്തോടെ നൈറ്റ്‌റൈഡേഴ്‌സ് പ്ലേ ഓഫിനരികെ

'ഹോം ഗ്രൗണ്ട്' നഷ്ടപ്പെട്ട് ശരദ് പവാര്‍; നാല്‍പ്പത് വര്‍ഷത്തെ ശീലം മാറ്റി, ബാരാമതിയിലെ കൊട്ടിക്കലാശം അതിവൈകാരികം

'രാമക്ഷേത്രം സന്ദര്‍ശിച്ചതിന് മോശമായി പെരുമാറി'; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര പാര്‍ട്ടിവിട്ടു

ഇസ്രയേലില്‍ അല്‍ ജസീറ അടച്ചുപൂട്ടും; സംപ്രേഷണം നിലച്ചു

'ടൈറ്റാനിക്കിലെ ക്യാപ്റ്റൻ, ലോർഡ് ഓഫ് ദ റിംഗ്‌സിലെ തിയോഡൻ' ; ബ്രിട്ടീഷ് താരം ബെർണാഡ് ഹിൽ അന്തരിച്ചു