WORLD

യുകെയിലേക്കുള്ള യാത്ര കടുക്കും; വിസാ നിരക്ക് കൂട്ടാനൊരുങ്ങി ബ്രിട്ടീഷ് സർക്കാർ

വെബ് ഡെസ്ക്

യുകെയിലേക്കുള്ള വിസ നിരക്ക് ഉയർത്താൻ ബ്രിട്ടീഷ് സർക്കാർ. ഒക്ടോബർ നാലുമുതലാണ് നിരക്കിൽ വർധനയുണ്ടാവുക. സന്ദർശന വിസ, സ്റ്റുഡന്റ് വിസ എന്നിവയുടെയെല്ലാം നിരക്ക് കൂടും. ഇതിൽ സ്റ്റുഡന്റ് വിസയുടെ നിരക്കാണ് കൂടുതൽ വർധിക്കുന്നത്. വെള്ളിയാഴ്ചയാണ് നിരക്ക് വർധന സംബന്ധിച്ച നിയമനിർമാണം പാർലമെന്റിൽ അവതരിപ്പിച്ചത്.

ആറുമാസത്തിൽ താഴെ കാലാവധിയുള്ള സന്ദർശന വിസയ്ക്ക് 1749 രൂപയും സ്റ്റുഡന്റ് വിസയ്ക്ക് 13,070 രൂപയുമാകും വർധിക്കുക. ഇതോടുകൂടി സന്ദർശന വിസയുടെ നിരക്ക് 11,835 രൂപയും സ്റ്റുഡന്റ് വിസകളുടേത് 50,427 രൂപയുമാകുമെന്ന് യു കെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സർക്കാരിന്റെ കീഴിലുള്ള നാഷണൽ ഹെൽത്ത് സർവീസിലേക്ക് യുകെ വിസയ്ക്കായി അപേക്ഷിക്കുന്നവർ അടയ്ക്കുന്ന ഫീസിൽ വർധനവുണ്ടാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ വേതന വർധനവ് നിറവേറ്റുന്നതിനായാണ് നടപടിയെന്നും സുനക് പറഞ്ഞിരുന്നു

മിക്ക ജോലികളുടെയും സന്ദർശനത്തിനുള്ള വിസകളുടെയും നിരക്കിൽ 15 ശതമാനവും മുൻഗണനാ വിസകൾ, പഠന വിസകൾ, സ്‌പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ നിരക്കിൽ കുറഞ്ഞത് 20 ശതമാനം വർധനയും ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഫീസിൽ നിന്നുള്ള വരുമാനമാണ് ഇമിഗ്രേഷൻ സംവിധാനങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുന്നതെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ബ്രിട്ടീഷ് പൗരന്മാരായ നികുതിദായകരിൽ നിന്നുള്ള ഫണ്ടിങ് കുറയ്ക്കുന്നതിലാണ് ശ്രദ്ധ ചെലുത്തിയിരിക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു.

പ്രവേശന അനുമതിക്കുള്ള ഭൂരിഭാഗം ഫീസുകൾക്കും ജോലിക്കും പഠനത്തിനുമുള്ളവ ഉൾപ്പെടെ യുകെയിൽ തുടരാനുള്ള അനുമതിക്കുമെല്ലാം നിരക്ക് വർധനയുണ്ട്. നിരക്ക് വർധന പാർലമെന്റിന്റെ അനുമതിക്കായി കാത്തുനിൽക്കുകയാണെന്നും ഒക്ടോബർ നാലോടെ നിലവിൽ വരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഹെൽത്ത് ആൻഡ് കെയർ വിസ, ബ്രിട്ടീഷ് പൗരത്വത്തിന് വേണ്ടിയുള്ള വിസ എന്നിവയുടെ എല്ലാം നിരക്കുകൾ ഉയരും.

നരേന്ദ്ര ദാഭോല്‍ക്കര്‍ വധം: രണ്ടുപേര്‍ക്ക് ജീവപര്യന്തം, മൂന്നുപേരെ വെറുതെവിട്ടു

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്ച

IPL 2024| പ്ലേ ഓഫിനായി എട്ട് ടീമുകള്‍; കാല്‍ക്കുലേറ്റ‍ര്‍ വേണ്ട, സാധ്യതകള്‍ അറിയാം

ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; റഫായിൽനിന്ന് ഒഴിഞ്ഞത് ഒരുലക്ഷം അഭയാർഥികള്‍, മാനുഷിക പ്രവർത്തനം പ്രതിസന്ധിയിലെന്ന് യുഎന്‍

'കോടതിയില്‍ തെളിയുന്നതുവരെ മിണ്ടില്ല'; പന്നു വധശ്രമക്കേസില്‍ പ്രതികരിക്കാനില്ലെന്ന് അമേരിക്ക