ഇന്ത്യ-യുകെ വ്യാപാര കരാർ ഒരുങ്ങുന്നു; സ്കോച്ച് വിസ്കിക്കും കാറുകള്‍ക്കും വില കുറയും

ഇന്ത്യ-യുകെ വ്യാപാര കരാർ ഒരുങ്ങുന്നു; സ്കോച്ച് വിസ്കിക്കും കാറുകള്‍ക്കും വില കുറയും

അന്തിമ ഘട്ട ചര്‍ച്ചയ്ക്കായി ബ്രിട്ടന്റെ ഉന്നതതല വ്യാപാര പ്രതിനിധി സംഘം ഡല്‍ഹിയിലെത്തിയിട്ടുണ്ട്

ആഡംബര കാറുകളുടെയും സ്‌കോച്ച് വിസ്കിയുടെും ഇന്ത്യയിലെ ആരാധകര്‍ക്ക് സന്തോഷിക്കാൻ അവസരമൊരുങ്ങുന്നു. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ പുതിയ സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വരുന്നതോടെ രാജ്യത്ത് സ്‌കോച്ച് വിസ്‌കിക്കും ബ്രിട്ടീഷ് കാറുകള്‍ക്കും വില കുറയാന്‍ പോകുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. ഒരു മാസത്തിനുള്ളില്‍ ചര്‍ച്ചകള്‍ അവസാനിക്കും. അവസാന വട്ട ചര്‍ച്ചകള്‍ ഇന്നലെ മുതല്‍ ഡല്‍ഹിയില്‍ ആരംഭിച്ചുകഴിഞ്ഞു. അന്തിമ ഘട്ട ചര്‍ച്ചയ്ക്കായി ബ്രിട്ടന്റെ ഉന്നതതല വ്യാപാര പ്രതിനിധി സംഘം ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

ഇന്ത്യ-യുകെ വ്യാപാര കരാർ ഒരുങ്ങുന്നു; സ്കോച്ച് വിസ്കിക്കും കാറുകള്‍ക്കും വില കുറയും
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ; മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ ഒരു മാസത്തിനുള്ളില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലും സ്വതന്ത്രവ്യാപാര കരാര്‍ നിലവില്‍ വരും. ഒരു സ്‌കോച്ച് വിസ്‌കി കുപ്പിക്ക് 150 ശതമാനമാണ് ഇന്ത്യയിലെ ഇറക്കുമതി തീരുവ. ഇന്ത്യ യുകെ വ്യാപാര കരാര്‍ ഒപ്പിടുന്നതോടെ സ്‌കോച്ച് വിസ്‌കിയുടെ തീരുവ കുറയും. കരാര്‍ ഒപ്പിടുന്നതോടെ തീരുവ 100 ശതമാനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കാറുകളുടെ ഇറക്കുമതി തീരുവ നിലവിലെ 100 ശതമാനത്തില്‍ നിന്ന് 75 ശതമാനമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഈ രണ്ട് മേഖലകളിലും എളുപ്പത്തില്‍ വിപണിയിലേക്ക് പ്രവേശിക്കാൻ കഴിയണമെന്നതാണ് ബ്രിട്ടന്റെ പ്രധാന ആവശ്യം. ചെറുകിട കാറുകളെ ഇതില്‍ നിന്നൊഴിവാക്കിയേക്കും. മാത്രമല്ല, ഈ ഇറക്കുതീരുവയില്‍ വില്‍ക്കാൻ കഴിയുന്ന കാറുകളുടെ എണ്ണത്തിന് പരിധിയുണ്ടാകും.

കാറുകളുടെ ഇറക്കുമതി തീരുവ നിലവിലെ 100 ശതമാനത്തില്‍ നിന്ന് 75 ശതമാനമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്

ഇറക്കുമതി തീരുവ ലളിതമാക്കുകയോ ലഘൂകരിക്കുകയോ ചെയ്ത് രാജ്യങ്ങള്‍ തമ്മിലുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും ഇറക്കുമതി സുഗമമാക്കുന്നതിനാണ് സ്വതന്ത്ര വ്യാപാര കരാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കരാറിലൂടെ ഉപഭോക്താക്കളിലെത്തുന്ന സാധനങ്ങളുടെ വിലയിലും കുറവുവരുന്നു. കൂടാതെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് വിസ നിയന്ത്രണങ്ങളിലും ഇളവുവരുത്താൻ ബ്രിട്ടന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ-യുകെ വ്യാപാര കരാർ ഒരുങ്ങുന്നു; സ്കോച്ച് വിസ്കിക്കും കാറുകള്‍ക്കും വില കുറയും
ചന്ദ്രനെ തൊടാൻ ഇനി ആറ് നാൾ; സുപ്രധാന ദൗത്യം പൂര്‍ത്തിയാക്കി പ്രൊപ്പൽഷൻ മൊഡ്യൂൾ

സ്‌കോച്ച് വിസ്‌കി ഇറക്കുമതി സംബന്ധിച്ച എക്സൈസ് നികുതി തർക്കങ്ങളും ഇന്ത്യയിലെ വിസ്‌കി നിര്‍മാതാക്കളും സ്‌കോച്ച് വിസ്‌കി നിര്‍മാതാക്കളും തമ്മിലുള്ള അഭിപ്രായഭിന്നതയും രമ്യമായി പരിഹരിക്കാന്‍ ചര്‍ച്ചയില്‍ സാധ്യതയുണ്ടെന്നും അതിലൂടെ വിലകുറയുമെന്നും ദ ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലൈ 18ന് അവസാനിച്ച പതിനൊന്നാം വട്ട ചര്‍ച്ചയില്‍ 26 നയതന്ത്ര വിഷയങ്ങളില്‍ 19 എണ്ണത്തിലും ധാരണയിലെത്തി. ശേഷിക്കുന്നവയില്‍ കൂടി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനാണ് അവസാനത്തെ 12ാം ഘട്ട ചര്‍ച്ച. ഓഗസ്റ്റ് 21നും 25നുമിടയില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രിട്ടന്റെ വ്യാപാര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ബ്രിട്ടീഷ് വാണിജ്യ മന്ത്രിയും ഈ മാസം അവസാനം ഇന്ത്യയിലെത്തുമെന്നും സൂചനയുണ്ട്.

ജൂലൈ 18ന് അവസാനിച്ച പതിനൊന്നാം വട്ട ചര്‍ച്ചയില്‍ 26 നയതന്ത്ര വിഷയങ്ങളില്‍ 19 എണ്ണത്തിലും ധാരണയിലെത്തി

പതിനൊന്നാം റൗണ്ടില്‍ ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ചര്‍ച്ചകളുടെ ഭാഗമായി യുകെ സന്ദര്‍ശിച്ചിരുന്നു. യുകെയും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകളിലും വിപുലമായ വ്യാപാര നിക്ഷേപ അവസരങ്ങളിലും പുരോഗതി കൈവരിക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ചചെയ്യാന്‍ അദ്ദേഹം യുകെ ബിസിനസ് ആന്റ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി കെമി ബഡെനോക്ക് എംപിയുമായും അന്താരാഷ്ട്ര വ്യാപാര സഹമന്ത്രി നിഗല്‍ ഹഡില്‍സ്റ്റണ്‍ എംപിയുമായും കൂടിക്കാഴ്ച നടത്തി.

ബ്രെക്സിറ്റിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ യുകെ പുതിയ ഇടപാടുകള്‍ക്ക് ശ്രമിക്കുമ്പോള്‍, വ്യാപാര ഉടമ്പടിയിലൂടെ നിര്‍ണായക ശക്തിയായി മാറാനുള്ള ഇന്ത്യയുടെ അഭിലാഷത്തിന് കരാര്‍ പ്രവര്‍ത്തികമാകുകയെന്നത് പ്രധാനമാണ്.

logo
The Fourth
www.thefourthnews.in